Image

കലയുടെ ശ്രീകോവില്‍ തുറക്കുന്നു; ഫൊക്കാനാ കണ്‍വന്‍ഷനിലേക്കു സ്വാഗതം (ജോയ് ഇട്ടന്‍ - ട്രഷറര്‍)

ജോയ് ഇട്ടന്‍ (ഫൊക്കാനാ ട്രഷറര്‍ ) Published on 27 June, 2016
കലയുടെ ശ്രീകോവില്‍ തുറക്കുന്നു; ഫൊക്കാനാ കണ്‍വന്‍ഷനിലേക്കു സ്വാഗതം (ജോയ് ഇട്ടന്‍ - ട്രഷറര്‍)
വടക്കേ അമേരിക്കയിലെ മലയാളികള്‍ കാത്തിരിക്കുന്ന കലയുടെ മാമാങ്കത്തിന്  ഇനി മണിക്കൂറുകള്‍ മാത്രം. അമേരിക്കന്‍ മലയാളികള്‍ ഇതു വരെ കാണാത്ത കലാ സാംസ്‌കാരിക പരിപാടികളുമായി ഫൊക്കാന ജൂലൈ 1 മുതല്‍ 4 വരെ ചരിത്രത്തിന്റെ താളുകളില്‍ ഇടം തേടുകയാണ്. 

ടൊറന്റോയ്ക്ക് സമീപം മാര്ക്കം ഹില്ട്ടണ് സ്വീറ്റ്‌സില് ന കണ്വന്ഷന് കൊടി  ഉയരുമ്പോള്‍ അമേരിക്കന്‍മലയാളി ഇതുവരെ കാണാത്ത കലാമേളക്കാവും  കാഴ്ചക്കാരാകുക. അതിനു കാനഡയിലെ ഊര്‍ജസ്വലരായ മലയാളികള്‍ നേതൃത്വം വഹിക്കുന്നു . അതു കൂടുതല്‍ ജനകീയമാകുന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്.

 രണ്ടു വര്‍ഷം കാനഡയിലെ മലയാളി സുഹൃത്തുക്കളും ആദരണീയനായ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണിന്റെ അശ്രാന്ത പരിശ്രമവും ഈ കണ്‍വന്‍ഷന്റെ വിജയ ചരിത്രത്തില്‍ ഉണ്ട്. ആ കഷ്ടപ്പാടുകളുടെ ഫലം കൂടിയാണ് കാനഡ കണ്‍വന്‍ഷന്‍. 

2014 ല്‍ ചിക്കാഗോ കണ്‍വന്‍ഷന്‍  ജന പങ്കാളിത്തം കൊണ്ടു വന്‍വിജയം ആയതുപോലെ  കാനഡ കണ്‍വന്‍ഷനും വലിയ വിജയം കൈ വരിക്കുമെന്ന്  ഇതിനകം ഉറപ്പായിട്ടുണ്ട് 

മലയാള സിനിമാലോകത്തുനിന്നും രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന നമ്മുടെ പ്രിയ നടനും എം പിയുമായ സുരേഷ് ഗോപി മുതല്‍ ഏതാണ്ട് മുപ്പതിലധികം താരങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സംവിധായകര്‍, സംഗീതജ്ഞര്‍ തുടങ്ങി കേരളത്തിലും അമേരിക്കയിലുമുള്ള നുറോളം പ്രതിഭകള്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുമ്പോള്‍ ഫൊക്കാന കണ്‍വന്‍ഷന്‍ പ്രൗഢ ഗംഭീരമാകും എന്നതില്‍ യാതൊരു സംശയവുമില്ല.

മുപ്പത്തിമൂന്നു വര്ഷങ്ങളായി അമേരിക്കന് മലയാളികളുടെ ചരിത്രത്തില്‍ വ്യക്തമായി ഇടം നേടിയ ഫൊക്കാന നിരവധി ചരിത്രങ്ങള് ആലേഖനം ചെയ്തിട്ടുണ്ട്. ഒരുപാടു സംഭവങ്ങള് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഫൊക്കാന 33 വര്ഷത്തെ മലയാളികളുടേയും കേരളീയ സംസ്‌കാരത്തിന്റേയും രാഷ്ട്രീയ സാമൂഹിക മുന്നേറ്റത്തിന്റേയും ചിത്രങ്ങളിലൂടെ  സഞ്ചരിക്കുകയാണ്. അമേരിക്കന്‍ മലയാളികളുടെ ചരിത്രം  നാളെ ആര്  രേഖപ്പെടുത്തിയാലും  ഫൊക്കാനയുടെ പ്രവര്‍ത്തനം ഉള്‍പ്പെടുത്താതെ ഒരു രേഖ ഉണ്ടാകുമെന്നു എനിക്കു തോന്നുന്നില്ല.

കേവലം ഫൊക്കാനയുടെ വിജയഗീതി മാത്രമല്ല ഈ മഹോത്സവം. ജയാപജയങ്ങളുടെ ശിഷ്ടപത്രവുമല്ല. ഭൂത വര്ത്തമാന ഭാവികളെ ഒരു ചരടില് കോര്ക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ സാക്ഷാല്ക്കാരം ആണ് ഇത്. 

ഈ അഭ്യാസത്തില് എത്രമാത്രം ഞങ്ങള്ക്കു വിജയിക്കുവാനായി എന്നത് തീരുമാനിക്കേണ്ടത് അമേരിക്കന്‍മലയാളികള്‍ ആണ്. നമ്മുടെ പ്രസ്ഥാനം നേടിയ പ്രസക്തിയും ജനകീയതയും ഈ കണ്‍വന്‍ഷന്‍  തുറന്നുകാട്ടിത്തരും. 

ഫൊക്കാനയും ഇവിടുത്തെ മലയാളി സമൂഹവും നേരിടുന്ന വിഷയങ്ങള്, അവശ്യംവേണ്ട പരിഹാരങ്ങള് കൂടുതല്‍ ചര്‍ച്ചയ്ക്കു ഫൊക്കാന വിധേയമാക്കും. ഇത് മറ്റേതിലും മികച്ചതെന്നു പറയുന്നില്ലെങ്കിലും ഇതിലും മികച്ചത് മറ്റൊന്ന് ഉണ്ടെന്നു പറയാനാവില്ല. എല്ലാ  അമേരിക്കന്‍ മലയാളികള്‍ക്കും കാനഡായിലേക്കു സുസ്വാഗതം.

ഫൊക്കാന ഇന്റര്‌നാഷണല് മലയാളം സിനി അവാര്ഡ് (ഫിംക), മിസ് ഫൊക്കാന, ഗ്ലിംപ്‌സ് ഓഫ് ഇന്ത്യ, സ്‌പെല്ലിംഗ് ബീ, ഉദയകുമാര് വോളിബോള് ടൂര്ണമെന്റ് എന്നിവയുടെ അകമ്പടിയോടെയാണ് ഫൊക്കാനയുടെ ഇത്തവണത്തെ കണ്വന്ഷന്. 

സന്ദര്ശകരെ ആകര്ഷിക്കുന്ന നയാഗ്രയിലേക്കുള്ള യാത്രയും പ്രത്യേകതയാണ്. ഫിംക അവാര്ഡ് നൈറ്  അമേരിക്കയിലെ ആദ്യത്തെ മലയാള സിനി അവാര്‍ഡ് നൈറ് ആയിരിക്കും.

പ്രസിഡന്റ് ജോണ് പി. ജോണ്, സെക്രട്ടറി വിനോദ് കെയാര്‍ക്കേ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, കണ്വന്ഷന് ചെയര്മാന് ടോമി കോക്കാട്ട്, ജോയിന്റ് ട്രഷറര് സണ്ണി ജോസഫ്, എന്റര്‌ടൈന്മെന്റ് കമ്മിറ്റി ചെയര് ബിജു കട്ടത്തറ, റീജിയണല് വൈസ് പ്രസിഡന്റ് കുര്യന് പ്രക്കാനം, ബോര്ഡ് ഓഫ് ട്രസ്റ്റി അംഗം മാറ്റ് മാത്യൂസ് , വനിതാ വിഭാഗം ചര്‍ പേഴ്‌സണ്‍ ലീലാ മാരേട്ട്, വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേല്‍, എക്‌സിക്യു്റ്റിവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, തുടങ്ങി നിരവധി ഫൊക്കാനാ നേതാക്കള്‍ ഈ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ടൊറന്റോ മലയാളിസമാജം, കാനഡയിലെ ഫൊക്കാന അംഗ സംഘടനകള്‍, കാനഡയിലെ നല്ലവരായ മലയാളി സുഹൃത്തുക്കള്‍, സ്‌പോണ്‍സേര്‍സ്, തുടങ്ങി കണ്‍വന്‍ഷന്റെ വിജയത്തിന് പ്രവര്‍ത്തിക്കുന്ന എല്ലാ നല്ലവരായ വ്യക്തികളെയും ഈ അവസരത്തില്‍ ഉള്ളുതുറന്ന് അഭിന്ദിക്കുന്നു. 

ഒരിക്കല്‍ കൂടി ഫൊക്കാനയുടെ ഈ മാമാങ്കത്തിലേക്കു എല്ലാ അമേരിക്കന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നു.

കലയുടെ ശ്രീകോവില്‍ തുറക്കുന്നു; ഫൊക്കാനാ കണ്‍വന്‍ഷനിലേക്കു സ്വാഗതം (ജോയ് ഇട്ടന്‍ - ട്രഷറര്‍)
Join WhatsApp News
വിദ്യാധരൻ 2016-06-27 11:25:36
കേരളത്തിലെ സിനിമാക്കാരെ നിങ്ങൾക്ക് വിലക്ക് മേടിക്കാം. ഇവിടെ പ്രദർശിപ്പിക്കാം. പക്ഷെ അതുകൊണ്ടു കലയുടെ ശ്രീകോവിൽ തുറക്കില്ല.   അതിനു കുമാരനാശാൻ പറഞ്ഞതുപോലെ 

"നെഞ്ചാളും വിനയമൊടെന്ന്യ പൗരഷത്താൽ 
നിഞ്ചാരു ദ്യുദി കാണ്മതില്ലാരും 
കൊഞ്ചൽതേൻ മൊഴി മണി നിത്യകന്യകേ നിൻ 
മഞ്ചത്തിൻ മണമറികില്ല മൂർത്തിമാരും " (കാവ്യകല അല്ലെങ്കിൽ ഏഴാം ഇന്ദ്രിയം )
വായനക്കാരൻ 2016-06-27 12:49:33
എന്താണ് വിദ്യാധരനെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചത് എന്നു ചിന്തിക്കുന്ന ആർക്കും അനുമാനിക്കാവുന്നതേയുള്ളു .  ഒരു വാർത്തയുടെ തലക്കെട്ട് എഴുതുമ്പോൾ അതിനു അനുയോച്യമായ രീതിയിൽ എഴുതണം.  ഫൊക്കാന കലാപരിപാടി മാത്രമേ നടത്തുന്നുള്ളോ ?  ഫൊക്കാനയുടെ ട്രഷറാർ ആണോ ലേഖനം എഴുതേണ്ട ആൾ ?  ആകപ്പാടെ ഒരു കല്ലുകടി.  അതുപോലെ തന്നെയാണ് ഇതിനു മുൻപ് എഴുതിയ ലേഖനവും.  ---------ഫൊക്കാനയുടെ വളകിലുക്കം " എന്ന തലകെട്ടിൽ.  വെറുതെ കടിക്കാൻ ഇരിക്കുന്ന അഭിപ്രായ തൊഴിലാളികളെ ഇളക്കാൻ ഉപകരിക്കും കൂടാതെ ചിലരുടെ പേര് ചീത്തയാക്കാനും.   പ്രാവചനകനെകുറിച്ചെഴുതിയതും ഒരു ശരിയായ ലേഖനം ആയിരിക്കുന്നു എന്നു എനിക്ക് തോന്നിയില്ല.  ആൾ ദൈവങ്ങളെയും മത പ്രവാചകന്മാരേം കണ്ടു പൊറുതി മുട്ടിയിരിക്കുന്ന ജനത്തിനു പറ്റിയ ഒരു ഇരയാണ് ജോർജ്ജ് തുമ്പയിൽ എന്ന നല്ല എഴുത്തുകാരൻ ഇട്ടു കൊടുത്തത്‌.  ഇത്തരക്കാരെക്കുറിച്ചു ആർക്കും തന്നെ മതിപ്പില്ല .  എന്തായാലും എഴുതി കഴിഞ്ഞു സ്വയം എഴുത്തുകാർ ഒന്നു വായിച്ചും നോക്കുന്നതും അല്ലെങ്കിൽ വായിപ്പിച്ചു നോക്കുന്നതും ഉചിതമായിരിക്കും. അല്ലെങ്കിൽ എഴുതുന്നവരും എഴുതപ്പെടുന്നവരും ജന സമക്ഷം പരിഹസിക്കപ്പെടാം എന്നേയുള്ളു .  


Independent Observer 2016-06-27 12:04:40
I agree with Vidyadharan Master. Is this FOKNA Convention is a Lalism like a Cinema convention to spent all FOKANA money and end up with big failoue and flop. What a waste with this photo opportunity and starworship program. Let me also comment about George Thumpayil about Ooma Kathu. Unfortnately I disagree with George Thumpyil. In criminal investigation cases and many other instances the truths are coming out from such ananimous sources. Many are not able to express the truth or grievences  against the powerful forces like politicians, priests, so called leaders, false award holders, the powerful media and all. So this "Ooma kathu" is the poor peoples or the weak peoples tool to express the truth. If there is no truth just discard it or investigate. So, George Thumayil do not worry much about it. About the Foma/Fokana or any thing let the people write open way or secret way. Look at these emalayalee reponse colum, it is great. It gives a chance to write our views freely without giving our real names. If we give our real names, we cannot express many thing by fear of retaliation. Some people will come to our house with Gundas to beat up. So, my favourite emalayee this is good. Your this Uuma Forum is really good. In USA emalaylee get more readers/more hits because of this response column. Actually this response colum is very important for many of the readers and they read and enter this Ooma column very first.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക