Image

ഫൊക്കാനാ കാലിഫോര്‍ണിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 27 June, 2016
ഫൊക്കാനാ കാലിഫോര്‍ണിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫൊക്കാനാ കാലിഫോര്‍ണിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികളായി രേണു ചെറിയാന്‍ (ചെയര്‍പെര്‍സണ്‍) ലീലാ വെളിയന്‍ (സെക്രട്ടറി), ടെന്‍സി ഫ്രാന്‍സിസ് (ട്രഷറര്‍) , ബ്രിട്ജിറ്റ് ബീനാ രമേഷ് (വൈസ് പ്രസിഡന്റ് ) ഗീതാ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി),  റെജി മേനോന്‍ (ജോയിന്റ് ട്രഷറര്‍) തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌­സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക് പരസ്പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു സംഘടന. തമ്മില്‍ തല്ലാനും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്താനും നാം എന്തിനു സംഘടന പ്രവര്‍ത്തനം നടത്തണം? സംഘടനയെ ഒന്നിച്ചു കൊണ്ട്‌­പോകുവാന്‍ കഴിവില്ലാത്തവര്‍ ആണ് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി സംഘടനകളെ തകര്‍ക്കുന്നതെന്ന് വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌­സണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു . നമുക്ക് സ്‌നേഹം ഉള്ളവരും ഇല്ലാത്തവരും സംഘടനകളില്‍ കാണും, പക്ഷേ എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകുക എന്നതാണ് സംഘടന പ്രവര്‍ത്തനം.

യുവജനങ്ങള്‍ക്ക്­ ഉണ്ടാകുന്ന പ്രശ്‌­നങ്ങളെപ്പറ്റിയും അവര്‍ ഉത്­കണ്­ഠാകുലയാണ്­. മക്കളെ നല്ല സുഹൃത്തുക്കളായി വേണം കരുതാന്‍. അതു ചെയ്യരുത്­, ഇതു ചെയ്യരുത്­ എന്ന്­ ആക്രോശിച്ചാല്‍ അവര്‍ വഴങ്ങി എന്നു വരില്ല. നേരേമറിച്ച്­ നല്ല രീതിയില്‍ അവരുമായി പെരുമാറിയാല്‍ അവരെ സ്വാധീനിക്കാനാവും. രണ്ടു സംസ്­കാരങ്ങളില്‍ വളരുന്ന അവര്‍ക്ക്­ കൂടുതല്‍ പിന്തുണയും കരുതലും ഉണ്ടാവേണ്ടതുണ്ട്­.

അമേരിക്കന്‍ സമൂഹത്തില്‍ പലപ്പോഴും മലയാളികള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള ആദരവ് ലഭിച്ചിട്ടില്ല. അത് നേടിയെടുക്കുക എന്നത് ശ്രെമകരമായ കാര്യവുമാണ്. യുവതികള്‍ക്ക് അമേരിക്കന്‍ സാംസ്­കാരിക മുഖ്യധാരയിലേക്ക് വരുവാന്‍ അവസരം ഒരുക്കിയ സംഘടനയാണ്. കഴിവുള്ള ആളുകള് ഏതു കാലത്തായാലും അംഗീകരിക്കപ്പെടും.

ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്­കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു ലീലാ മാരേട്ട് അറിയിച്ചു. അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്. എന്തായാലും സംഘടന ഓരോ വര്‍ഷവും കൂടുതല്‍ വളരുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ നേതൃത്വം പുതിയ തലത്തിലേക്ക് സംഘടനയെ എത്തിക്കു­ന്നു.
Join WhatsApp News
ശകുനി 2016-06-28 11:43:24
വീട് ശരിയായില്ലെങ്കുലും നാട് നന്നാകട്ടെ!
Mr. Henpecked 2016-06-28 17:03:01
My house is in complete disarray.  I want this FOKANA election to be over with. I don't know when she is going to return home.  Who founded this crap? If this is the trend a divorce is inevitable. Get back soon honey.  
Gandhi 2016-06-29 07:46:38
അവനവന്റെ വീടിന്റെ മുറ്റം അടിച്ചു വൃത്തിയാക്കിയാൽ നാട് നന്നാകും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക