Image

വീണ്ടും ഇരുട്ടടി; ആറുമാസത്തേക്ക്‌ വൈദ്യുതി സര്‍ചാര്‍ജ്‌

Published on 04 February, 2012
വീണ്ടും ഇരുട്ടടി; ആറുമാസത്തേക്ക്‌ വൈദ്യുതി സര്‍ചാര്‍ജ്‌
തിരുവനന്തപുരം: ഉപഭോക്താവിന്‌ മേല്‍ വീണ്ടും വൈദ്യുതി വകുപ്പിന്റെ ഇരുട്ടടി. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കു യൂണിറ്റിന്‌ 20 പൈസ ഇന്ധന സര്‍ചാര്‍ജ്‌ ചുമത്താന്‍ റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി. താപവൈദ്യുതി വാങ്ങിയതിലുണ്ടായ അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിനാണ്‌ ഉപഭക്താവിനുമേല്‍ അധിക ബാധ്യതയുടെ ഉത്തരവാദിത്വം കെട്ടിവെയ്‌ക്കുന്നത്‌. എന്നാല്‍ ഇളവ്‌ നല്‍കുന്ന കാര്യം സര്‍ക്കാരിന്‌ തീരുമാനിക്കാം.

ഇളവു നല്‍കുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്‌ടം സബ്‌സിഡിയായി വൈദ്യുതി ബോര്‍ഡിനു സര്‍ക്കാര്‍ നല്‍കേണ്ടിവരും. ഇപ്പോള്‍ 120 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവരില്‍നിന്നു യൂണിറ്റിന്‌ 25 പൈസ സര്‍ചാര്‍ജ്‌ ഈടാക്കുന്നുണ്ട്‌. ഈ സര്‍ചാര്‍ജ്‌ പിരിവ്‌ മാര്‍ച്ച്‌ 31ന്‌ അവസാനിക്കും. ഇതിന്റെ തുടര്‍ച്ചയായാണ്‌ 20 പൈസ വീതം പിരിക്കുക. ഇതിലൂടെ 161 കോടി രൂപ ലഭിക്കുമെന്നു കണക്കാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക