Image

കോടതിയലക്ഷ്യകേസ്‌: സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന്‌ ഗീലാനി

Published on 04 February, 2012
കോടതിയലക്ഷ്യകേസ്‌: സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന്‌ ഗീലാനി
ലാഹോര്‍: കോടതിയലക്ഷ്യകേസില്‍ താന്‍ സുപ്രീംകോടതിക്കു മുമ്പാകെ ഹാജരാകുമെന്ന്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ്‌ റസാ ഗീലാനി വ്യക്തമാക്കി. നീതിപീഠവുമായി ഏറ്റുമുട്ടലിന്‌ തനിക്ക്‌ താത്‌പര്യമില്ല. താന്‍ കോടതി ഉത്തരവ്‌ മാനിച്ച്‌ കഴിഞ്ഞമാസം കോടതിയില്‍ ഹാജരായിരുന്നു.

കോടതിയലക്ഷ്യ കേസില്‍ പ്രഥമദൃഷ്ട്യാ കേസ്‌ ചാര്‍ജ്‌ ചെയ്യാനുള്ള കാരണം ബോധ്യപ്പെട്ടതിനാല്‍ ഫെബ്രുവരി 13ന്‌ കോടതിയില്‍ നേരിട്ട്‌ ഹാജരാകാന്‍ സുപ്രീംകോടതി ബെഞ്ച്‌ വ്യാഴാഴ്‌ച ഗീലാനിയോട്‌ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സമന്‍സിനെതിരേ അപ്പീല്‍ നല്‍കുമെന്ന്‌ ഗീലാനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക