Image

ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ കടന്നാക്രമണം നടത്താന്‍ സാധ്യത: യു.എസ്‌ പ്രതിരോധ സെക്രട്ടറി

Published on 04 February, 2012
ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ കടന്നാക്രമണം നടത്താന്‍ സാധ്യത: യു.എസ്‌ പ്രതിരോധ സെക്രട്ടറി
ബ്രസല്‍സ്‌: ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ കടന്നാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന്‌ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വ്യക്തമാക്കി. വരുന്ന ഏപ്രിലിലോ മേയിലോ ഇറാനില്‍ ഇസ്രായേല്‍ കടന്നാക്രമണം നടത്താനുള്ള സാധ്യത അതിശക്തമാണെന്ന്‌ നാറ്റോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബ്രസല്‍സിലത്തെിയ പനേറ്റ വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കി.

ഇറാന്‍ ബോംബ്‌ നിര്‍മിക്കുന്നതിനു മുമ്പേ ഇറാനിലെ ആണവ നിലയങ്ങള്‍ നശിപ്പിക്കുക എന്നതാണ്‌ ഇസ്രായേല്‍ ആവിഷ്‌കരിച്ച തന്ത്രമെന്ന്‌ കഴിഞ്ഞദിവസം വാഷിങ്‌ടണ്‍ പോസ്റ്റ്‌ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക