Image

ആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കം

emalayalee news Published on 01 July, 2016
ആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കം
ടൊറന്റൊ: കാനഡയുടെ ജന്മദിനത്തില്‍ ഫൊക്കാനയുടെ 17-മതു കണ്‍ വന്‍ഷനു മാര്‍ക്കം ഹില്ട്ടണ്‍ സ്യൂട്ട്‌സില്‍ വരണാഭമായ തുടക്കം. അടുത്ത കാലത്തെ ഏറ്റവും വലിയ ജനപങ്കാളിത്തം ദ്രുശ്യമായ കണ്‍ വന്‍ഷന്‍ മലയാളി സമൂഹത്തിനു ഉല്‍സവമായപ്പോള്‍ സമ്മേളങ്ങളുടെ ചരിത്രത്തില്‍ പുതിയ റിക്കാര്‍ഡും ഉറപ്പായി.

നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തീ ഒന്റാറിയോ പ്രീമിയര്‍ കാത്‌ലിന്‍ വെയ്ന്‍ നിലവിളക്കു കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.

കമ്യൂണിറ്റി ആന്‍ഡ് സോഷ്യല്‍ സര്‍വീസ് മിനിസ്റ്റര്‍ ഹെലെന ജസക്ക്, പ്രധാനമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി സെലീന സെസര്‍ ഷോണസ്, ആന്റൊ ആന്റണി എം.പി, മുന്‍ മന്ത്രി ബിനൊയ് വിശ്വം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കാനഡയിലെ നേറ്റിവ് സമൂഹത്തിനു ആദരവ് അര്‍പ്പിച്ചു കൊണ്ടാണൂ പ്രീമിയര്‍ വെയ്ന്‍ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. നേറ്റിവ് ജനത കഴിഞ്ഞാല്‍ അവശേഷിക്കുന്നവര്‍ എല്ലാവരും എവിടേ നിന്നൊ ഒക്കെ വന്നവരാണു. ആറു തലമുറ മുന്‍പ് വന്നവരും ആറാഴ്ച മുന്‍പ് വന്നവരും അക്കൂട്ടത്തില്‍ ഉണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്‌കാരമാണു ഒന്റാറിയോയുടെ മുഖമുദ്ര.

കെ.ആര്‍. നാരാരയണന്‍ രാഷ്ട്രപതിയായി 1996-ല്‍ സത്യ പ്രതിജ്ഞ ചെയ്തപ്പോള്‍ നാനത്വത്തെപറ്റിയും ഐക്യത്തെ പറ്റിയുംചൂണ്ടിക്കാട്ടിയത് അവര്‍ ഉദ്ധരിച്ചു. ഇത് ഒന്റാറിയോയ്ക്കും ബാധകമാണു. 

ഇന്ത്യയില്‍ ട്രേഡ് മിഷന്‍ സ്ഥാപിച്ച ആദ്യ പ്രൊവിന്‍ഷ്യല്‍ ഗവണ്മെന്റ് ഒന്റാറിയോ ആണെന്നവര്‍ പറഞ്ഞു. താന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോല്‍ പരിചയപ്പെട്ടവരെല്ലാം പറഞ്ഞത് അവരുടെ ആന്റിയൊ അങ്കിളോ ഒന്റാറിയോയിലൂണ്ടാന്നാണു. 

ഇന്ത്യന്‍ സമൂഹം ഒന്റാറിയോയ്ക്കു നല്കുന്ന സേവനങ്ങളും അവര്‍ അനുസ്മരിച്ചു.
കേരളം സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടേന്നു പറഞ്ഞ അവരെക്കൊണ്ട് എംസി 'ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍' എന്നു മലയാളത്തില്‍ ഏറ്റു ചൊല്ലിക്കുകുയുമൂണ്ടായി.

പ്രീമിയ വെയ്ന്‍ സാല്‍ വാര്‍ കമ്മീസ് ആണു ധരിച്ചിരുന്നതെങ്കില്‍ എം.പി മാര്‍ രണ്ടു പേരും കടുത്ത നിറമുള്ള സാരിയാണു ധരിച്ചിരുന്നത്. ഭാരതീയ വനിതകളെപ്പോലെ അനായാസം സാരി ഉടുത്തു നടന്നതും കൌതുകകരമായി.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടേ സന്ദേസം ഷോണസ്വായിച്ചു. 22 വര്‍ഷത്തിനു ശേഷം കനഡയിലെത്തുന്ന ഫൊക്കാന സമ്മേളനത്തിനും മലയാളി സമൂഹത്തിനും പ്രധാനമന്ത്രി അഭിവാദ്യമര്‍പ്പിച്ചു.

ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ സ്വാഗതമാശംസിച്ചു. രജിസ്‌ട്രേഷനില്‍ ചില പാകപ്പിഴകള്‍ വന്നതില്‍ അദ്ധേഹം ഖേദം പ്രകടിപ്പിച്ചു. ന്യു യോര്‍ക്കില്‍ നിന്നു വന്നവര്‍ക്കാണു ഇതു ബുദ്ധിമുട്ടുണ്ടാക്കിയത്. അതെന്തു കൊണ്ട് ഇതു സംഭവിച്ചു എന്ന് ഫൊക്കാന ഭാരവാഹികളുടെ യോഗത്തില്‍ പറയും. 

ഫൊക്കാന രണ്ടു വര്‍ഷത്തീനിടെ ചെയ്ത പ്രവര്‍ത്തനങ്ങളും ചാരിറ്റി വര്‍ക്കും അദ്ധേഹം വിവരിച്ചു.

സെക്രട്ടറി വിനോദ് കെ ആര്‍കെ ഫൊക്കാനക്കു വേണ്ടി നിസ്വാര്‍ഥ സേവനമുഷ്ടിച്ചവരെ അനുസ്മരിച്ചു. രണ്ടു വര്‍ഷത്തെ കഠിനാധാനത്തിനു സമാപനം കുറിക്കുവാന്‍ ആബാലവ്രുദ്ധം വന്നെത്തിയ ജനസഞ്ചയം തങ്ങളുടെ പ്രവര്‍ത്തനം വ്യര്‍ഥമായില്ലെന്നതിനു തെളിവായി. പങ്കെടുക്കുന്നവര്‍ക്കു നന്ദി പറയുന്നതിനൊപ്പം വരും ദിനങ്ങളിലെപരിപാടികള്‍ ആസ്വാദ്യ മധുരമായിരിക്കുമെന്നും ഉറപ്പു നല്കി.
യു.എസില്‍. നിന്നാണു കണ്‍ വന്‍ഷനു കൂടുതല്‍ ആളുകള്‍ എത്തിയതെന്നു ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളി ചൂണ്ടിക്കാട്ടി. ഫൊക്കാന വളര്‍ച്ചയുടെ പാതയിലാണെന്നു ഒരോ കണ്‍ വന്‍ഷന്‍ കഴിയുമ്പോഴും തെളിയുന്നതില്‍ സംത്രുപ്തിയുണ്ട്.

കേരളത്തിലെ ഒരോ മാറ്റവും ശ്രദ്ധിക്കുകയും സാമ്പത്തിക നട്ടെല്ലായി നിലനില്ക്കുകയും ചെയ്യുന്ന പ്രാവാസി സമൂഹത്തെ ആന്റോ ആന്റണി അനുസ്മരിച്ചു.
കണ്‍ വന്‍ഷന്‍ മുഖ്യ സ്‌പൊണ്‍സര്‍ ജോസി കാരക്കാട്ടിനു ആന്റോ ആന്റണിയും ജോ. ട്രഷറര്‍ സണ്ണി ജോസഫും ചേര്ന്നു പ്ലാക്ക് നല്കി ആദരിച്ചു. രജിസ്‌ട്രേഷനിലെ കണ്‍ഫ്യൂഷനു സണ്ണി ജോസഫും ക്ഷമ ചോദിച്ചു.

ഫൊക്കാനയെ സംബന്ധിച്ച് കടന്നു പോയ 33 വര്‍ഷങ്ങള്‍ അമേരിക്കന്‍ മലയാളിയുടെ ചരിത്രം തന്നെയാണെന്നുട്രഷറര്‍ ജോയി ഇട്ടന്‍ ചൂണ്ടിക്കാട്ടി. അന്നു മുത്യല്‍ ഇന്നു വരെ ഈ ദീപശിഖ അണഞ്ഞിട്ടില്ല. 33 വര്‍ഷം കൊണ്ട് സംഘടനയുടെ നേട്ടം ആണു ഈ വന്‍ ജനാവലി. ജോലിത്തിരക്കിനിടയില്‍ ചുരുങ്ങിപ്പോയ സമൂഹമാണു പ്രവാസികള്‍. അവര്‍ക്ക് ഒത്തു കൂടാനുള്ള ഇത്തരം വേദികളാണു നമ്മൂടെ കരുത്ത്.

പ്രവാസികള്‍ക്ക് അര്‍ഹമായ പരിഗണന ഇപ്പോഴും ഇത്യയില്‍ സര്‍ക്കറുകളില്‍ നിന്ന് ലഭിക്കുന്നില്ല. അതു മാറണം. സുരേഷ് ഗോപി എം പിക്കും, ആന്റോ ആന്റണി എം. പിക്കുമൊക്കെ ഇക്കാര്യത്തില്‍ വലിയ സഹായങ്ങള്‍ ചെയ്യാനാവുമെന്നു ഉറപ്പുണ്ട്. നോര്‍ക്ക പോലുള്ള സ്ഥാപനങ്ങളില്‍ പണവും പ്രതാപവും നോക്കി നിയമനം നടത്തൂന്ന രീതി ഇല്ലാതാകണം. 

ഈ സമ്മേളനം വന്‍ വിജയമാക്കിയ പ്രസിഡന്റിനും. കണ്‍ വഷന്‍ ചെയര്‍ ടൊമി കോക്കാട്ടിനും മറ്റു ഭാരവാഹിയകള്ക്കും ജോയ് ഇട്ടന്‍ നദി പറഞ്ഞു.

നന്ദി പരഞ്ഞ ടോമി കോക്കാട്ട് മൂന്നു ദിവസം കഴിഞ്ഞു മടങ്ങുമ്പോള്‍ ഒരുപാടു കാലം ഓര്‍മ്മിക്കാനുള്ള അന്‍ഭൂതികളായിരിക്കും മനസിലുണ്ടാവുക എന്നു ഉറപ്പു നല്കി.
ഇന്ന് ഉച്ചക്കു ശേഷം നടക്കുന്ന ജനറല്‍ ബോഡിക്ക് ശേഷം തെരെഞ്ഞെടുപ്പ് നടക്കും. സമവായത്തിലൂടെ ഇലക്ഷന്‍ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു. തമ്പി ചാക്കോ പ്രസിഡന്റായി ഇരു ഭാഗത്തു നിന്നുമുള്ളവര്‍ ചേരുന്ന ഭരണ സമിതി ഉണ്ടാകുമെന്നാണു പൊതുവെ കരുതപ്പെടുന്നത്.

ഫോമാ അംഗങ്ങളും കണ്‍ വന്‍ഷനനെത്തി എന്നത് കാനഡയുടെ പ്രത്യേകതയായി കാണം.

വൈകിട്ട് സ്റ്റാര്‍ സ്ംഗര്‍ മല്‍സരംജി. വേണുഗോപാല്‍, ബിജി ബാല്‍, സിത്താര എന്നിവര്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു

ശനിയാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെ ബ്രേക്ക് ഫാസ്റ്റ്. 9.30 മുതല്‍ സെമിനാറുകള്‍. ചിരിയരങ്ങ് 11 മണി മുതല്‍. നഴ്‌സസ് സെമിനാര്‍, ഫൊക്കാനയുടെ ഭാവി എന്ന വിഷയത്തെക്കുറിച്ച് സുധാ കര്‍ത്താ നയിക്കുന്ന സെമിനാര്‍ തുടങ്ങിയവയുണ്ടാകും. 

രാവിലെ 9.30 മുതലാണ് സ്‌പെല്ലിംഗ് ബീ മത്സരം. മൂന്നു സാഹിത്യ സമ്മേളനങ്ങളുണ്ട്. 9.30 മുതല്‍ 11 വരെ കവിയരങ്ങ്. ഉച്ചയ്ക്കുശേഷം 2 30മുതല്‍ 3 30 വരെ കഥയെപ്പറ്റി സെമിനാര്‍. 3.30 മുതല്‍ 4.30 വരെ നോവല്‍ സാഹിത്യത്തെപ്പറ്റി ചര്‍ച്ച. 

രാവിലെ 8 മുതല്‍ ഉദയകുമാര്‍ വോളിബോള്‍ ടൂര്‍ണമെന്റ്. ഏതാനും മൈല്‍ അകലെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം. 

12 മുതല്‍ 2 മണി വരെ ലഞ്ച്. 2.30നു ബിസിനസ് സെമിനാര്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ജനറല്‍ മാനേജര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. 3.30 മുതല്‍ 5 വരെ ഇന്ത്യയെപ്പറ്റിയുള്ള അറിവ് തെളിയിക്കുന്ന ഗ്ലിംപ്്‌സസ് ഓഫ് ഇന്ത്യ മത്സരം. തുടര്‍ന്ന് വനിതാ ഫോറം സംഘടിപ്പിക്കുന്ന ഫല്‍ര്‍ഷോ. 

3.30 മുതല്‍ 5 വരെ മലയാളി മങ്ക, ബെസ്റ്റ് കപ്പിള്‍ മത്സരങ്ങള്‍. 4.30 മുതല്‍ 6 വരെ കുട്ടികളും മാതാപിതാക്കളും പങ്കെടുക്കുന്ന സംവാദം. തലമുറകള്‍ തമ്മിലുള്ള വിടവ് ചിന്തനീയമായ ഇക്കാലത്ത് സംവാദം ഇരുകൂട്ടരുടേയും ഉള്ളുതുറന്നുള്ള ചര്‍ച്ചയ്ക്ക് വേദിയാകും. ഡോ. ഉഷാ ജോര്‍ജ്, മാത്യു തെങ്ങനാട്ട് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. 

6 മുതല്‍ 8 വരെ ഡിന്നര്‍. 8.30 മുതല്‍ ഫിംക അവാര്‍ഡ് നിശ. അവാര്‍ഡ് സമ്മാനവും കലാപരിപാടികളും ഒത്തുചേരുമ്പോള്‍ മലയാളം ചാനലുകളുടെ താരനിശയെ വെല്ലുന്ന ഷോയായിരിക്കും ഇത്.  
ആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കംആഘോഷ ദിനരാവുകള്‍ക്ക് നിറം പകര്ന്നു ഫൊക്കാന കണ്‍ വന്‍ഷനു ഉജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക