Image

ഫോമ നഴ്‌സസ് സെമിനാര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 02 July, 2016
ഫോമ നഴ്‌സസ് സെമിനാര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മയാമി: അറുപതുകളില്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലെ നഴ്‌സിംഗ് മേഖലയിലേക്ക് ജോലി തേടിയെത്തിയ നഴ്‌സുമാരാണ് അമേരിക്കന്‍ പ്രവാസി മലയാളികളുടെ കുടിയേറ്റത്തിന് വഴിയൊരുക്കിയത്. ഇന്നും അമേരിക്കന്‍ മലയാളികളിലെ ഭൂരിപക്ഷവും ഈ മേഖലില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

വിവരസാങ്കേതികവിദ്യയില്‍ വന്ന കുതിച്ചുചാട്ടം നഴ്‌സിംഗ് മേഖലയിലും വലിയ മാറ്റങ്ങളാണ് അനുദിനം വരുത്തിക്കൊണ്ടിരിക്കുന്നത്. ബെഡ്‌സൈഡില്‍ നിന്ന് നഴ്‌സിംഗ് മേഖലയിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലേക്ക് അതിവേഗം വളര്‍ച്ച നേടുകയാണ്. ഇന്ന് നഴ്‌സിംഗ് മേഖലയില്‍ രോഗീപരിചരണം മാത്രമല്ല, വിദൂരനിയന്ത്രണ കംപ്യൂട്ടര്‍, യന്ത്രസംവിധാനത്തോടുകൂടി അനവധി ജോലി സാധ്യതകള്‍ ഈ മേഖലയില്‍ തുറക്കപ്പെടുകയാണ്.

അമേരിക്കന്‍ മലയാളികളിലെ ന്യൂജനറേഷന് ഇവിടെ അനേക ജോലി സാധ്യതകളാണ് ഉയര്‍ന്നുവരുന്നത്. തൊഴില്‍മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറുവാനും നഴ്‌സിംഗ് മേഖലയിലെ പുതിയ സാധ്യകള്‍ പങ്കുവെയ്ക്കാനും പരിചയപ്പെടുത്തുവാനും വിവിധ നഴ്‌സിംഗ് കോളജുകളിലെ പ്രഗത്ഭരായ അധ്യാപകരും സാങ്കേതികവിദഗ്ധരും ഫോമ നഴ്‌സിംഗ് സെമിനാറില്‍ ക്ലാസുകള്‍ നയിക്കുമെന്ന് നഴ്‌സസ് സെമിനാര്‍ ചെയര്‍പേഴ്‌സണ്‍ അലീഷ കുറ്റിയാനി അറിയിച്ചു.

ജൂലൈ എട്ടാംതീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഒരുമണിക്ക് കണ്‍വന്‍ഷന്‍ നഗറില്‍ നഴ്‌സസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യപ്പെടും. നഴ്‌സസ് സെമിനാറിനോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ഇന്ത്യയിലെ വിവിധ കോളജുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയായവര്‍ക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും ഒന്നുചേരുന്നതിനുമായി ഈ കണ്‍വന്‍ഷനിലൂടെ ഫോമ അവസരമൊരുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും അലുംമ്‌നി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും ബന്ധപ്പെടുക: അലീഷ കുറ്റിയാനി (305 450 7518).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക