Image

2 ജി കേസില്‍ ചിദംബരത്തിനെതിരെ മതിയായ തെളിവുകളുണ്ട്‌: ബി.ജെ.പി

Published on 04 February, 2012
2 ജി കേസില്‍ ചിദംബരത്തിനെതിരെ മതിയായ തെളിവുകളുണ്ട്‌: ബി.ജെ.പി
ന്യൂഡല്‍ഹി: ടുജി അഴിമതി കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരേ മതിയായ തെളിവുകളുണ്ടെന്ന്‌ ബി.ജെ.പി നേതാവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. വിധി കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കില്ലെന്നും ചിദംബരത്തെ പ്രതിചേര്‍ക്കാനാവില്ലെന്ന കോടതിവിധിയെ പരാമര്‍ശിച്ച്‌ അദ്ദേഹം പറഞ്ഞു. 2 ജി അഴിമതി ഇനിയും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. ഇപ്പോള്‍ വന്നത്‌ വിചാരണ കോടതിയുടെ വിധിയാണ്‌. ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ഇനിയും സമീപിക്കാനാവും. 122 ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീം കോടതി നടപടി അഴിമതി നടന്നുവെന്നതിന്‌ തെളിവാണ്‌. കോടതിയെക്കുറിച്ച്‌ ബി.ജെ.പി വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ നിരാശയില്ലെന്നും മേല്‍കോടതിയെ സമീപിക്കുമെന്നും ബി.ജെ.പി നേതാവ്‌ ജസ്വന്ത്‌ സിങ്ങ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക