Image

സക്കറിയ കുര്യന്‍ പെരിയപ്പുറം ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

Published on 30 June, 2016
സക്കറിയ കുര്യന്‍ പെരിയപ്പുറം ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂ യോര്‍ക്ക്: ഡെലവെയര്‍ മലയാളി അസോസിയേഷന്റെ (ഡെല്‍മ) ആദ്യ പ്രസിഡന്റും ഫൗണ്ടിങ് മെംബറുമായ സക്കറിയ പെരിയപ്പുറം (സക്കറിയ കുര്യന്‍) ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു.

ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്റെ വൈസ് ചെയര്‍മാനായിരുന്നു പെരിയപ്പുറം.
ഡെല്‍മയില്‍ നിന്നും ഡെലിഗേറ്റ് ആയി ഫോമാ കണ്‍വന്‍ഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട പെരിയപ്പുറം സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുവന്‍ തീരുമാനിക്കുകയായിരുന്നു.

ഫോമയുടെ എല്ലാ വിധ പ്രവര്‍ത്തനങ്ങളിലും സജീവമായി രംഗത്തുണ്ടാവണമെന്നാണ് ആഗ്രഹമെന്നും അതിനായി തന്നെ വിജയിപ്പിക്കേണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്ന് പെരിയപ്പുറം അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക