Image

ഫോമാ കണ്‍വന്‍ഷന്‍ നാടകോല്‍സവ വേദിയില്‍ അവതരണപ്പുതുമയോടെ 'ആരും പറയാത്ത കഥ' മാറ്റുരയ്ക്കുന്നു

Published on 03 July, 2016
ഫോമാ കണ്‍വന്‍ഷന്‍ നാടകോല്‍സവ വേദിയില്‍ അവതരണപ്പുതുമയോടെ 'ആരും പറയാത്ത കഥ' മാറ്റുരയ്ക്കുന്നു
ന്യൂയോര്‍ക്ക്: കേരളത്തിന്റെ ഹരിത പരിപ്രേക്ഷ്യമെന്ന് അമേരിക്കന്‍ മലയാളികള്‍ ഹൃദയത്തിലേറ്റി വിശേഷിപ്പിക്കുന്ന ഫ്‌ളോറിഡയിലെ മയാമിയില്‍ നടക്കുന്ന അഞ്ചാമത് ഫോമാ ദേശീയ കണ്‍വന്‍ഷനില്‍ നാടക ചിന്തയ്ക്ക് പുതിയ ഭാവുകത്വം നല്‍കിക്കൊണ്ട് 'നാടകോത്സവം' അരങ്ങേറുകയാണല്ലോ. അരങ്ങും അണിയറയും നമ്മള്‍ നാടകപ്രേമികളുടെ മനസ്സിന്റെ രംഗപടത്തില്‍ നിന്ന് മാഞ്ഞു പോയിട്ടില്ല എന്ന് തെളിയിക്കുവാനായി ഇവിടെ ഒരു നാടകമത്സരത്തിന് യവനിക ഉയരുന്നത് എന്തുകൊണ്ടും ശ്ലാഘനീയമാണ്. 

ഈ മഹനീയ വേദിയിലേക്ക് തിരിതെളിയിച്ചു കൊണ്ട്, ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണലിലെ അഞ്ച് സംഘടനകളുടെ പ്രതിനിധികള്‍ ചേര്‍ന്ന് മത്സരപ്പെരുക്കത്തോടെ അവതരിപ്പിക്കുകയാണ് 'ആരും പറയാത്ത കഥ'. രംഗപടത്തിനും ദൃശ്യവിന്യാസത്തിനും പശ്ചാത്തല സംഗീതത്തിനും സംഭാഷണ മേന്മയ്ക്കും പുത്തന്‍ പ്രമേയം കല്‍പ്പിക്കപ്പെടുന്ന ഈ ദൃശ്യാവിഷ്‌കാരം ഒരു മത്സരം എന്നതിനപ്പുറത്തേയ്ക്ക് നാടകം മറക്കുന്നവര്‍ക്ക് അഥവാ ജീവിതത്തില്‍ നാടകീയത ഇഷ്ടപ്പെടാത്തവര്‍ക്ക് തീര്‍ച്ചയായും കാഴ്ചയുടെയും ഗ്രാമനൈര്‍മല്യത്തിന്റെയും പച്ചയായ ജീവിതത്തിന്റെയും മുഖചിത്രമായി മാറുമെന്ന് പറയട്ടെ.

അമേരിക്കന്‍ മലയാളി സമൂഹത്തിലെ വിവിധ ശ്രേണികളില്‍ ഔദ്യോഗിക ജീവിതം നയിക്കുന്നവരും കലാ സാംസ്‌കാരിക പ്രവര്‍ത്തകരുമായ ജി.കെ നായര്‍, ഗോപിനാഥക്കുറുപ്പ്, സണ്ണി നൈനാന്‍ (സണ്ണി കല്ലൂപ്പാറ), നിഷാദ് പൈതുറയില്‍, സുരേഷ് മുണ്ടയ്ക്കല്‍ എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ സ്വാഭാവികമായി രംഗവേദിയില്‍ സന്നിവേശിപ്പിക്കുന്നത്...
ശേഷം സ്റ്റേജില്‍...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക