Image

ഫൊക്കാന സ്റ്റാര്‍ സിംഗര്‍ സീനിയര്‍ മത്സരം ഡെന്നി സെബാസ്ട്യനും ,ജോര്‍ജ് ആന്റണിക്കും കി­രീടം

അനില്‍ പെ­ണ്ണുക്കര Published on 03 July, 2016
ഫൊക്കാന സ്റ്റാര്‍ സിംഗര്‍ സീനിയര്‍ മത്സരം ഡെന്നി സെബാസ്ട്യനും ,ജോര്‍ജ് ആന്റണിക്കും കി­രീടം
ഇനി ഡെന്നിക്കും ,ജോര്‍ജിനും മലയാള സിനിമയില്‍ പാടാം .അതു ഫൊക്കാന നല്‍കിയ വാക്കാണ് .ഫൊക്കാന ഇദംപ്രഥമമായി അമേരിക്കയില്‍ സംഘടിപ്പിച്ച സംഗീത മത്സരം ആയിരുന്നു സ്റ്റാര്‍ സിംഗര്‍ സംഗീത മത്സരം ജൂനിയര്‍ സീനിയആര്‍ വിഭാഗങ്ങളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ വലിയ പങ്കാളിത്തമാണ് ലഭിച്ചത്.സീനിയര്‍ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഡെന്നി സെബാസ്ട്യനും ,ജോര്‍ജ് ആന്റണിക്കും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചു .മലയാള സിനിമയില്‍ പാടുന്നുവന് ഒരു അവസരം ആണ് ഈ യുവ ഗായകര്‍ക്ക് ലഭിക്കുക അമേരിക്കന്‍ മണ്ണില്‍ ഇത്തരം ഒരു സംരംഭം ഇതു നടാടെ ആണ് .ഗായകരായ ജി.വേണുഗോപാല്‍,സംഗീത സംവിധായകന്‍ ബിജി ബാല്‍ ,ഗായിക സിതാര കൃഷ്ണകുമാര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍ .അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വലിയ തിരക്കിനിടയില്‍ സംഗീതം പഠിപ്പിക്കുവാനും ഒരു വലിയ വേദിയില്‍ അതു അവതരിപ്പിച്ചു പ്രതിഭ തെളിയിക്കുവാനും ഫൊക്കാന അവസരം ഒരുക്കിയത് അഭിനന്ദനാര്‍ഹം തന്നെ .മലയാളത്തിലെ സംഗീത പ്രതിഭകളെ വിധികര്‍ത്താക്കളാക്കി സംഘടിപ്പിച്ച മത്സരം വലിയ പങ്കാളിത്തത്തോടെ ആണ് നടത്തിയത് .വിവിധ റീജിയനുകളില്‍ നടത്തിയ മത്സരത്തില്‍ പങ്കെടുത്തു വിജയിച്ചവരുടെ ഫൈനല്‍ മത്സരം ആയിരുന്നു കാണാതായ ഫൊക്കാന ദേശീയോത്സവ വേദിയില്‍ നടന്നത് .ശ്രോതാക്കളില്‍ സന്തോഷം,ദുഃഖം, അനുകമ്പ, തുടങ്ങിയ വികാരങ്ങള്‍ ഉളവാക്കാന്‍ സംഗീതത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നു. ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വേദിയില്‍ യുവ തലമുറയുടെ പ്രകടനത്തെ കര ഘോഷത്തോടെയാണ് കാനഡയിലെ മലയാളികള്‍ വരവേറ്റ­ത് .

കര്‍ണാടകസംഗീതത്തിന്റെയും ഒരളവുവരെ ഹിന്ദുസ്ഥാനിസംഗീതത്തിന്റെയും വശ്യതയില്‍ വീണ് പോയ മലയാളികളുടെ രുചിബോധം നിരവധി നാട്ട് വൈവിദ്ധ്യങ്ങളെ ഓര്‍മകളില്‍ നിന്ന് പോലും അകറ്റികഴിഞ്ഞു എന്നു ചിലര്‍ പറയുമെങ്കിലും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വേദി തികച്ചും സംഗീത മയം ആയിരുന്നു . വടക്കന്‍പാട്ടിന്റെ ഈണങ്ങളും ,പടയണിയുടെ ഗോത്രഭാവഗംഭീരമായ ശീലുകളും, പുള്ളുവന്‍പാട്ടിന്റെ പരുക്കന്‍ സ്വരഗതികളും, കൈകൊട്ടിക്കളിപാട്ടിന്റെ ഒക്കെ പെയ്തിറങ്ങിയ വേദി . യുവ തലമുറയിലെ പ്രതിഭകളെ അവസരങ്ങളുടെ ലോകത്തേക്ക് കൈ പിടച്ചു ഉയര്ത്തുവാനായ് ഉള്ള ഫൊക്കാനയുടെ തുടര്ച്ചയായുള്ള ശ്രമങ്ങളുടെ ഭാഗം ആണ് ഫൊക്കാന സ്റ്റാര് സിംഗര്.പതിനേഴു വയസിനു മുകളില്‍ ഉള്ള ആണ്‍കുട്ടികളും പെണ്കുട്ടികളും ആണ് സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ചത് . ബിജു കട്ടത്തറ,ശബരിനാഥ്,ഡോമിനിക് ജോസഫ്,സാവിയോ ഗോവ്യസ്, രാജീവ് ദേവസി , സജായ് സെബാസ്റ്റ്യന് തുടങ്ങിയവര്‍ ഈ സംഗീത മാമാങ്കത്തിന് നേതൃത്വം നല്‍കി
ഫൊക്കാന സ്റ്റാര്‍ സിംഗര്‍ സീനിയര്‍ മത്സരം ഡെന്നി സെബാസ്ട്യനും ,ജോര്‍ജ് ആന്റണിക്കും കി­രീടംഫൊക്കാന സ്റ്റാര്‍ സിംഗര്‍ സീനിയര്‍ മത്സരം ഡെന്നി സെബാസ്ട്യനും ,ജോര്‍ജ് ആന്റണിക്കും കി­രീടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക