Image

മഞ്ജുവിനെപ്പറ്റി ചോദിച്ചപ്പോള്‍ ദിലീപിന്റെ മറുപടി

Published on 04 July, 2016
മഞ്ജുവിനെപ്പറ്റി ചോദിച്ചപ്പോള്‍ ദിലീപിന്റെ മറുപടി
ടൊറന്റോ: മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിലെത്തിയ നടന്‍ ദിലീപിന് അപ്രതീക്ഷിതമായ ഒരു ചോദ്യത്തെ നേരിടേണ്ടിവന്നു. സമര്‍ത്ഥമായ മറുപടിയിലൂടെ ദിലീപ് അതിനു ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.

എം.സിയായിരുന്ന രാജേഷും, പേളി മാണിയുംട ക്ഷണിച്ചപ്രകാരം വേദിയിലെത്തിയ ബാലാ വിനോദാണ് ചോദ്യം ചോദിച്ചത്- മഞ്ജുവിനെ എപ്പോഴാണ് തിരിച്ചുകൊണ്ടുവരുന്നത്.

ദിലീപ് നല്‍കിയ ഉത്തരത്തില്‍ അദ്ദേഹത്തിന്റെ മനോഭാവം മൊത്തം പ്രകടമായിരുന്നു. 'ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ. അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തിലും ഇടപെടുന്നതെന്തിന്?' എന്നായിരുന്നു മറുപടി.

വേര്‍പിരിഞ്ഞപ്പോള്‍ മഞ്ജു വാര്യരുമായുള്ള അകല്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു മറുപടി.
മഞ്ജുവിനെപ്പറ്റി ചോദിച്ചപ്പോള്‍ ദിലീപിന്റെ മറുപടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക