Image

ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ്: സഹാറ പിന്മാറി

Published on 04 February, 2012
ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ്: സഹാറ പിന്മാറി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു സഹാറ ഗ്രൂപ്പ് പിന്മാറി. കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ സ്ഥാനത്തുള്ള സഹാറ ഇന്ത്യ ബിസിസിഐയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇന്ന് ബാംഗ്ലൂരിലെ ഐപിഎല്‍ ലേലത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് ഈ പിന്‍മാറ്റം പ്രഖ്യാപിച്ചത്.

ബിസിസിഐക്കു കീഴിലുള്ള എല്ലാ ക്രിക്കറ്റ് സംരംഭങ്ങളില്‍ നിന്നും പിന്മാറുന്നതായി സഹാറ എംഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐപിഎല്ലില്‍ പുണെ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു പിന്മാറുന്നതായും സഹാറ ഗ്രൂപ്പ് വ്യക്തമാക്കി.  

പുണെ ടീമിലെ അംഗമായ യുവരാജ് സിങ്ങിനു പരുക്കേറ്റതിനെത്തുടര്‍ന്ന് പകരം കളിക്കാരനെ ടീമിലെടുക്കണമെന്ന അപേക്ഷ ബിസിസിഐ നിരസിച്ചതിനെത്തുടര്‍ന്നാണ് പിന്‍മാറ്റം. പുണെ വാരിയേഴ്‌സിനെ മറ്റാര്‍ക്കെങ്കിലും ബിസിസിഐക്ക് കൈമാറാമെന്ന് സഹാറ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക