Image

ഫൊക്കാന രക്ഷപെടണമെങ്കില്‍

Published on 06 July, 2016
ഫൊക്കാന രക്ഷപെടണമെങ്കില്‍
കടുത്ത വ്യക്തി വൈരാഗ്യവും വര്‍ഗീയവാദവും മേമ്പൊടിയായി പണസ്വാധീനവും മലയാളികളുടെ പ്രിയ ഫൊക്കാനയെ ഗ്രസിച്ചിരിക്കുന്നു. തുടര്‍ച്ചയായി ഭരണത്തില്‍ തുടര്‍ന്ന ഒരു വിഭാഗം ക്രിസ്ത്യന്‍ വര്‍ഗീയവാദികളോടുകൂടി നായര്‍ സമുദായത്തിന്റെ പേരില്‍ ഒരു സംഘടന കൂടി പണമിറക്കി കളിച്ച് ഫൊക്കാന പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ പരമ്പരാഗതമായി ഫൊക്കാനയെ പിന്തുണക്കുന്നവര്‍ എതിര്‍ത്തതാണ് ഇലക്ഷന്‍ നടക്കാതെ പോകാനുള്ള കാരണം. 

രൂക്ഷമായ ഈ പ്രതിസന്ധി മറികടക്കാന്‍ ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്ത് ഉടന്‍ തന്നെ രമ്യതപ്പെട്ടില്ലെങ്കില്‍ ഫൊക്കാനയുടെ അന്ത്യം അത് നട്ട് വളര്‍ത്തി വലുതാക്കി എന്ന് വീമ്പിളക്കുന്നവരുടെ കൈ കൊണ്ട് തന്നെയായിരിക്കും. മധ്യസ്ഥശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ സ്ഥിരം മധ്യസ്ഥന്‍മാരെ മാറ്റി പൊതുജനങ്ങളുടെ ഹൃദയമിടിപ്പ് അറിയാവുന്ന ഫൊക്കാനയുടെ സഹയാത്രികരായ വിവേകമുള്ള പത്രമാധ്യമങ്ങളുടെ സാരഥികളായവരെ പരീക്ഷിക്കാവുന്നതാണ്. 

പ്രശ്‌നം പരിഹരിക്കുന്നതിന് പ്രശ്‌നം എന്താണന്ന് മനസിലാക്കുകയാണ് ആദ്യപടി. ഫൊക്കാനയുടെ ഇന്നത്തെ പ്രശ്‌നം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ തനിക്ക് കിട്ടിയ ഭരണം വിട്ടുകൊടുക്കാതെ ഭരണഘടനാവിരുദ്ധമായി വര്‍ഗീയവാദികളോട് കൂട്ടുചേര്‍ന്ന് ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാണ്. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായന്യായങ്ങള്‍ ജനറല്‍ ബോഡി പൂര്‍ണമായി നിരസിച്ചു. തെറ്റ് മനസിലാക്കി ഭരണഘടന അനുശാസിക്കുന്ന വിധം നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ബോര്‍ഡ് ഓഫ് ട്രസ്റ്റിയും ഇലക്ഷന്‍ കമ്മിഷണര്‍മാരും ജനഹിതമനുസരിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയാല്‍ ഫൊക്കാനയിലെ യഥാര്‍ഥ പ്രശ്‌നം പരിഹരിക്കപ്പെടും. 

ഫൊക്കാന ഇക്കാലമത്രയും ഉണ്ടാക്കിയ സല്‍പേര് നിലനിര്‍ത്തണമെങ്കില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന മുതിര്‍ന്ന ഭാരവാഹികള്‍ ഉടനടി പിന്‍മാറുകയും നിയമപ്രകാരം ഭരണം ലഭിക്കേണ്ട തമ്പി ചാക്കോ ടീമിനെ ഭരണം നടത്താന്‍ അനുവദിക്കുകയും ചെയ്യണം. ഇപ്പോള്‍ വിട്ടുവീഴ്ച ചെയ്യുന്ന നേതാക്കന്‍മാര്‍ക്ക് അടുത്ത ടേമിലേക്ക് അവസരം നല്‍കാന്‍ ധാരണയാവുകയും ചെയ്താല്‍ ഇരുട്ടിവെളുക്കും മുമ്പ് ഫൊക്കാന ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ അവസരമൊരുങ്ങും. 

തലനാരിഴകീറി നിയമവ്യാഖ്യാനവും പ്രതിവ്യാഖ്യാനവുമായി മുന്നോട്ട്‌പോവാനാണ് ഭാവമെങ്കില്‍ പ്രതികരണശേഷിയുള്ള അമേരിക്കന്‍ മലയാളി അവരുടെ ഫൊക്കാന എന്നന്നേക്കുമായി കുഴിച്ചുമൂടും. അതിനുമുമ്പ് ഫൊക്കാനയെ സ്‌നേഹിക്കുന്നവര്‍ ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഇരുകൂട്ടരെയും വിളിച്ച് ഭരണത്തില്‍ തുടരുന്നവരും തുടരാന്‍ ആഗ്രഹിക്കുന്നവരും ഇനിയും ഭരണം ലഭിക്കാത്തവര്‍ക്ക് വിട്ടുകൊടുക്കുന്നതാണ് സാമാന്യമര്യാദ. ഈ മര്യാദ കാണിക്കാന്‍ കൂട്ടാക്കാതെ ഭരണഘടനാ ലംഘനത്തിലൂടെ വീണ്ടും വീണ്ടും തുടരാനുള്ള അധികാരക്കൊതി ഫൊക്കാനയുടെ അന്ത്യത്തിന് ആക്കം കൂട്ടുമെന്നതില്‍ സംശയം വേണ്ട. 
-ഒരു ഫൊക്കാന അഭ്യുദയകാംക്ഷി
 
Join WhatsApp News
thampan 2016-07-06 09:23:54
Can we call arbitrators to resolve the issue........
Observer 2016-07-06 09:48:44
I agree with the above writer. In FOKANA or FOMA or any social organization secularism must prevail. Please do not bring your religious ajenda or panel here, what ever religion you belong. Let religion stay in your personal life, also in the churchs, temples. Follow the the real US secular associaon law and norms. All these Fokana Old guards/leaders should resign or should not interfear no more with FOKANA. Give chances to others also. In Fokana or member organizations the religious priests, swameys, pujaris or bishops should not be invited as special guests. If they want let them come as ordinary persons. Now a days they are coming as special guests, lamp lighters etc. The movie stars , Kerala political celebrities, priests all are occuping the main functions of our association. That must be stopped. Insted give priority and chances to our local secular readers,writers, thinkers, media persons. Examine the member organization of FOKANA and kick all the relgious oranizations out from FOKANA. Fokana constitution is secular.
pappachi 2016-07-06 17:50:55
fokana/fomma is another form of Kerala congress. according to the choice of the leaders it split then again it split. poor American pravasi malayalees
Independent 2016-07-07 16:30:01
Let the delegates who have the right to vote on FOKANA election decide.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക