Image

പാരമ്പര്യവും പുതുമയു­മായി ഫോമാ വള­രുന്നു

യോഹന്നാന്‍ ശങ്ക­രത്തില്‍ Published on 07 July, 2016
പാരമ്പര്യവും പുതുമയു­മായി ഫോമാ വള­രുന്നു
വാക്കും പ്രവര്‍ത്തിയും ഒരുപോലെ കൊണ്ടുപോകുന്ന സാംസ്­കാരിക കൂട്ടായ്മയാണ് ഫോമയുടെ തുടക്കം മുതല്‍ ഇന്ന് വരെ അത് കാത്തു സൂക്ഷിക്കാന്‍ ഫോമാ നേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട് .ഫോമായുടെ മനസ്സിന്റെ കണ്ണാടിയായി പ്രവര്‍ത്തിക്കുവാന്‍ ശശിധരന്‍ നായര്‍ മുതല്‍ ആനന്ദന്‍ നിരവേല്‍ വരെയുള്ള പ്രസിഡന്റുമാര്‍ക്കും ,കമ്മിറ്റി ഭാരവാഹികള്‍ക്കും സാധിച്ചിട്ടുണ്ട്.ഇടവേളകളില്ലാത്ത പ്രവര്‍ത്തനവും ഓരോ വര്‍ഷം കണ്‍ വന്‍ഷനുകളിലെ പ്രത്യേകതയും നമുക്ക് എന്‍റെ ഊര്‍ജമാണ് നല്‍കിയത്. ചരിത്രത്തിലാദ്യമായി ഒരു മലയാളി കണ്‍വന്‍ഷന്‍ ഒരു 'ജലനൗക'യില്‍ നടത്തിയ പ്രത്യേകതയും ഫോമയ്­ക്കു തന്നെ. 2012 ആഗസ്റ്റ് ഒന്നിന് ന്യൂയോര്‍ക്കില്‍നിന്നും തിരിച്ച് 5ന് കാനഡയില്‍ സമാപിച്ച ഒരു യാത്ര നമുക്ക് മറക്കാന്‍ പ­റ്റില്ല.

ഫോമയുടെ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് ആധാരം ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഒന്നാമത് ഏതു കണ്‍വന്‍ഷന്‍ ആയാലും വിപുലമായ കമ്മറ്റി നേരത്തെ തന്നെ തീരുമാനിക്കാന്‍ കഴിയുന്നു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി വിഭജിക്കപ്പെടുന്നു.. ഉത്തരവാദിത്വം ഏറ്റെടുത്തവരാകട്ടെ മനോഹരമായി അവ നിര്‍വ്വഹിക്കുന്നു. മറ്റൊരു സംഘടനകള്‍ക്കും ലഭിക്കാത്ത തരത്തില്‍ സ്‌­പോണ്‍സര്‍മാരെയും ഫോമായ്ക്ക് ലഭിക്കുന്നു ഇതൊക്കെയാണ് ഫോമയുടെ വളര്‍ച്ചയുടെ ആണിക്കല്ല് .ഇത്തവണ കോണ്‍ഫിഡന്റ് ഗ്രൂപ് തുടങ്ങി വമ്പന്‍ കമ്പിനികള്‍ ഫോമയ്­ക്കു എ­ത്തി .

ഫോമാ രൂപം കൊണ്ടിട്ട് 10 വര്‍ഷമായിട്ടേയുള്ളൂ. പക്ഷേ ഫോമായുടെ പ്രവര്‍ത്തന മേഖല കടന്നുചെല്ലാത്ത സ്ഥലങ്ങളില്ല. വിശേഷിച്ച് കേരളത്തില്‍ പ്രധാനമായും മറ്റൊരു സംഘടയ്ക്കും അവകാശപ്പെടാനാവാത്ത രീതിയില്‍ നിരവധി കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി അത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന കേരളത്തിലെ ഒരു സാധാരണക്കാരന് ഫോമായുമായി ബന്ധപ്പെടുകയേ വേണ്ടൂ. പിന്നീട് ഫോമാ അത് ഏറ്റെടുക്കുകയാണ് ചെയ്യുക. അതുപോലെ മെഡിക്കല്‍ രംഗത്ത് ഫോമാ നല്‍കുന്ന സഹായം അതിവിപുലമാണ്.അതിന്റെ ഏറ്റവും വലിയ രുപമാണ് ആര്‍ സി സി കാന്‍സര്‍ പ്രോജക്ട്.

ചുരുക്കത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഫോമായുടെ പാരമ്പര്യം അവകാശപ്പെടാന്‍ മറ്റൊരു സംഘടനയ്ക്കും ആ­വില്ല.

ഫോമാ എന്ന സംഘടനയുടെ ഉല്‍പ്പത്തിമുതല്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു വിഭാഗമാണ് യുവജനങ്ങള്‍ . യുവജനങ്ങളാണ് ഏതൊരു സംഘടനയുടെയും നട്ടെല്ല്. അത് ഞങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ യുവാക്കളുടെ ഒരു വലിയ നിരതന്നെ ഫോമയിലേക്ക് ഒഴുകിയെത്തി. ഫോമായുടെ യുവജനോത്സവങ്ങളും ഞങ്ങള്‍ രൂപം കൊടുത്ത ''ബ്രിഡ്ജിംഗ് ഓഫ് മൈന്‍ഡ്‌­സ്' യങ് പ്രൊഫഷണല്‍ സബ്മിറ് തുടങ്ങി­യവ .

മറ്റൊരു പ്രധാന കാര്യം മലയാള ഭാഷയുടെ വികസനത്തിന് ഫോമാ മലയാള മനോരമയുമായി ചേര്‍ന്ന് തുടങ്ങിവച്ച ബൃഹത്പദ്ധതിയാണ് 'ഭാഷയ്ക്ക് ഒരു പിടിഡോളര്‍' എന്നത്. എം.ജി. യൂണിവേഴ്‌­സിറ്റിയില്‍ മലയാളം ഐശ്ചികമായി എടുത്ത് റാങ്കുകള്‍ നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു . അതുവഴി ഫോമ മലയാളം മറക്കാതെ, മലയാളിയായതില്‍ ഓരോ മലയാളിയും അഭിമാനിക്കണമെന്ന വള്ളത്തോളിന്റെ സന്ദേശം ലോകത്തിന് മുന്‍പില്‍ എത്തിക്കുകയും ചെയ്തു.കൂടാതെ കേരളത്തിലെ ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ അമേരിക്കന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഒരു വലിയ ലക്ഷ്യവും മയാമി കണ്‍വന്‍ഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നു. പ്രധാനമായും ബാങ്കിംഗ്, ബില്‍ഡേഴ്‌­സ്, ടെക്‌­സ്‌റ്റൈല്‍, ജൂവലേഴ്‌­സ് നിരവധി ബിസിനസുകാര്‍ ഫോമായിലൂടെ അവരുടെ സാമ്രാജ്യം അമേരിക്കയിലും വ്യാപിപ്പിക്കുന്നു. ഇതും ഒരു നേട്ടമല്ലേ?
പാരമ്പര്യവും പുതുമയുമായി സമ്മേളിക്കുന്ന ഫോമയുടെ 2016 ലെ കണ്‍വന്‍ഷന്‍ വന്‍വിജയമാകും എന്നതിന് സംശയം ഇല്ല.

(ഫോമയുടെ മുന്‍ വൈസ് പ്രസിഡന്റ് ,ഇപ്പോള്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പറുമാണ് യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക