Image

താത്വികാചാര്യന്മാരും സദാചാര പോലീസും- ജോര്‍ജ്ജ് ഓലിക്കല്‍

ജോര്‍ജ്ജ് ഓലിക്കല്‍ Published on 07 July, 2016
താത്വികാചാര്യന്മാരും സദാചാര പോലീസും- ജോര്‍ജ്ജ് ഓലിക്കല്‍
ഫൊക്കാനയും, ഫോമയും പോലുള്ള സംഘടനകളെ വിമര്‍ശിക്കുന്നവര്‍ മലയാളി സമൂഹത്തിന് എന്ത് സംഭാവനകള്‍ നല്‍കിയവരാണ് എന്നൊന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിയ്ക്കും.

രാജ്യത്തോ, സമൂഹത്തിലെ തങ്ങളുടെ ചുറ്റുപാടുകളിലോ എന്തെങ്കിലും സംഭവിയ്ക്കുമ്പോള്‍ സദാചാര പോലീസുകാരായും താത്വകാചാര്യന്മാരുമായാണ് മേല്‍പ്പറഞ്ഞവര്‍ അവതരിയ്ക്കുന്നത്. ഏറ്റവും നല്ലതൊഴിലാണല്ലോ വിമര്‍ശനവും പരദൂക്ഷണവും, എല്ലാവരുടെയും അടുക്കല്‍ മാന്യന്മാരാകാം. വിവാദാസ്പദമായ പ്രസ്താവനകള്‍ ഇറക്കി സമൂഹത്തെ വഴിതെറ്റിയ്ക്കുന്നവരാണീ ഇക്കൂട്ടര്‍.
സത്യന്‍ അന്തിക്കാടിന്റെ ഒരു പഴയകാലചിത്രമായ സന്ദേശത്തിലെ ശങ്കരാടിയുടെയും ശ്രീനിവാസന്റെയും റോളുകളാണ് നമ്മുടെ മലയാളി സമൂഹത്തിലെ താത്വികാചാര്യന്മാര്‍ നിര്‍വ്വഹിയ്ക്കുന്നത്. സമൂഹത്തെ ഇളക്കിവിടുക സമൂഹ നന്മയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത നപുംസകങ്ങളാണ് ഇവര്‍.

ഫൊക്കാനയും ഫോമയും എന്തെല്ലാം നല്ലകാര്യങ്ങള്‍ ചെയ്തു എന്ന് ഒരിടത്തും പറഞ്ഞു കേട്ടിട്ടില്ല, അത് പറഞ്ഞാല്‍ എഴുതിയാല്‍ ഇവര്‍ക്ക് പ്രേക്ഷകരെ കിട്ടില്ലല്ലോ!
അടുക്കളയിലും, ബേസ്‌മെന്റിലും, കള്ളുകുടി കമ്പനികളില്‍ നിന്നും ഉള്‍ത്തിരിയുന്ന ഗോസിപ്പുകള്‍ അക്ഷരതെറ്റില്ലാതെ എഴുതാന്‍ അറിയാവുന്നവര്‍ ന്യൂസുകളും ലേഖനങ്ങളുമാക്കി മാറ്റുന്നു, ഇതാണ് ഇവരുടെ പൊതുസേവനം.

ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ  പ്രവര്‍ത്തനങ്ങളുടെ സമാപനം കാനഡായിലെ ടൊറാന്റോയില്‍ വിജയകരമായി പര്യവസാനിച്ചു. അവിടെ വച്ച് ഇലക്ഷന്‍ നടത്താന്‍ സാധിച്ചില്ല. അതൊരു മഹാസംഭവമാണെന്ന് തോന്നുന്നില്ല. സമയ പരിമിതികൊണ്ടും ചില തര്‍ക്കവിഷയങ്ങളില്‍ തീര്‍പ്പു കല്‍പിയ്ക്കാന്‍ വേണ്ടത്ര സമയം ലഭിയ്ക്കാത്തതുകൊണ്ടും ഇലക്ഷന്‍ മറ്റൊരവസരത്തിലേയ്ക്ക് മാറ്റി വയ്ക്കുകയാണുണ്ടായത്.

ജനാധിപത്യ പ്രക്രിയയില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതിന്റെ പേരില്‍ വാസ്തവ വിരുദ്ധമായ പ്രസ്താവനകള്‍ ഇറക്കി ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നത് നന്നല്ല എന്ന് അഭിനവ താത്വകാചാര്യന്മാരെ ഓര്‍മ്മിപ്പിയ്ക്കുന്നു.


താത്വികാചാര്യന്മാരും സദാചാര പോലീസും- ജോര്‍ജ്ജ് ഓലിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക