Image

ആന്‍ഡമാനിലെ നഗ്‌നനൃത്തം: സൈന്യത്തിന്‌ പങ്കിന്‌ കൂടുതല്‍ തെളിവ്‌

Published on 05 February, 2012
ആന്‍ഡമാനിലെ നഗ്‌നനൃത്തം: സൈന്യത്തിന്‌ പങ്കിന്‌ കൂടുതല്‍ തെളിവ്‌
ലണ്ടന്‍: കഴിഞ്ഞയിടെ ആന്‍ഡമാനില്‍ ടൂറിസ്റ്റുകള്‍ക്കുമുന്നില്‍ ആദിവാസി യുവതികളെ നഗ്‌നനൃത്തം ചെയ്യിപ്പിച്ചത്‌ സംബന്ധിച്ച്‌ സൈന്യത്തിനും പോലീസിനും പങ്കുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായി. 19 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യമാണ്‌ ആദ്യത്തേത്‌. ആദിവാസികളായ അര്‍ധനഗ്‌ന സ്‌ത്രീകള്‍ പോലീസ്‌ ഉദ്യോഗസ്ഥന്‌ മുന്നില്‍ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ്‌ ഇതിലുള്ളത്‌. അര്‍ധനഗ്‌നയായ മറ്റൊരു സ്‌ത്രീയ്‌ക്ക്‌ സമീപം ഒരു സൈനികന്‍ നില്‍ക്കുന്നതാണ്‌ രണ്ടാമത്തെ വീഡിയോയില്‍ ഉള്ളത്‌.

ഇത്തരത്തിലുള്ള രണ്ട്‌ വീഡിയോ ദൃശ്യങ്ങള്‍കൂടി പുറത്തുവന്നതായി ബ്രിട്ടനിലെ ഒബ്‌സര്‍വര്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിവരുന്നതിനിടയിലാണ്‌ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായത്‌. ഇത്‌ സൈന്യത്തേയും പോലീസിനേയും കൂടുതല്‍ പ്രതിരോധത്തിലാക്കും.

നല്ല ഭക്ഷണം വാഗ്‌ദാനം ചെയ്‌ത്‌ ഗോത്ര വര്‍ഗക്കാരായ യുവതികളെ വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നില്‍ നൃത്തം ചെയ്യിക്കുന വാര്‍ത്ത കഴിഞ്ഞ മാസം ഒരു ഇംഗ്‌ളീഷ്‌ പത്രമാണ്‌ പുറത്ത്‌ വിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക