Image

സിപിഎം ഫ്‌ളെക്‌സ്‌ ബോര്‍ഡില്‍ യേശുക്രിസ്‌തുവിനെ ഒബാമയാക്കിയ്‌ വിവാദത്തില്‍

Published on 05 February, 2012
സിപിഎം ഫ്‌ളെക്‌സ്‌ ബോര്‍ഡില്‍ യേശുക്രിസ്‌തുവിനെ ഒബാമയാക്കിയ്‌ വിവാദത്തില്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളന ഫ്‌ളെക്‌സ്‌ ബോര്‍ഡില്‍ യേശുക്രിസ്‌തുവിനെ ഒബാമയാക്കി പരിഹസിച്ചത്‌ വിവാദമായി. ക്രൈസ്‌തവ മത വിശ്വാസത്തില്‍ ക്രസ്‌തുവിന്റെ അവസാന അത്താഴം ചിത്രീകരിച്ച ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രത്തെ മോര്‍ഫ്‌ ചെയ്‌താണ്‌ പാര്‍ട്ടി വീണ്ടും ക്രിസ്‌തുദേവനെ പരിഹസിച്ചത്‌.

ഫ്‌ളെക്‌സില്‍ യേശുദേവന്റെ ചിത്രത്തെ മോര്‍ഫ്‌ ചെയ്‌ത്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയാക്കി. ഒബാമയ്‌ക്കു നീല നിറം കൊടുത്തു, സാത്താനെപ്പോലെ ചെവി നീട്ടി.
യേശുവിന്റെ 12 ശിഷ്യരില്‍ ഒബാമയുടെ ഒരുവശത്ത്‌ സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയും എ.കെ. ആന്റണിയും രമേശ്‌ ചെന്നിത്തലയുമാണ്‌. മറുവശത്തു നരേന്ദ്ര മോഡി, എല്‍.കെ. അഡ്വാനി എന്നിവരുമുണ്ട്‌.

പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച്‌ തൃക്കണ്ണാപുരം, കുന്നപ്പുഴ, പാര്‍ക്ക്‌ ജംക്‌ഷന്‍, പേരൂര്‍ക്കോണം തുടങ്ങിയ സ്‌ഥലങ്ങളില്‍ സ്‌ഥാപിച്ച ഫ്‌ളെക്‌സ്‌ വിശ്വാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ എടുത്തുമാറ്റി. പാര്‍ട്ടിയുടെ നടപടി വിശ്വാസികളില്‍ കടുത്ത പ്രതിക്ഷേധത്തിനിടയാക്കി.
സിപിഎം ഫ്‌ളെക്‌സ്‌ ബോര്‍ഡില്‍ യേശുക്രിസ്‌തുവിനെ ഒബാമയാക്കിയ്‌ വിവാദത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക