Image

യേശു വ്യവസ്ഥയെ വെല്ലുവിളിച്ച വിമോചക നായകന്‍: വി.എസ്‌

Published on 05 February, 2012
യേശു വ്യവസ്ഥയെ വെല്ലുവിളിച്ച വിമോചക നായകന്‍: വി.എസ്‌
തിരുവനന്തപുരം: യേശുക്രിസ്‌തു വ്യവസ്ഥയെ വെല്ലുവിളിച്ച വിമോചന നായകനാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്ക്‌ യേശുവിന്റെ ജീവിതം തങ്ങള്‍ക്ക്‌ വഴികാട്ടിയാണ്‌. യേശു മാത്രമല്ല ബുദ്ധനും നബിയും വിമോചന നായകരില്‍പ്പെടുമെന്നും വി.എസ്‌ പറഞ്ഞു. എന്നാല്‍ ചില പള്ളിസ്‌നേഹികള്‍ക്ക്‌ ഇക്കാര്യങ്ങള്‍ അറിയില്ല. യേശുവിന്റെ ചിത്രം വെച്ചതിന്‌ കെ.പി.സി.സി പ്രസിഡന്റ്‌ അഭിനന്ദിക്കുകയാണ്‌ വേണ്ടതെന്നും വി.എസ്‌ പറഞ്ഞു. ദാവൂദ്‌ ഇബ്രാഹിമുമായി ബന്ധമുള്ള കേരളത്തിലെ ഒരു വെറുക്കപ്പെട്ട വ്യവസായിയെക്കുറിച്ച്‌ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക