Image

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തില്ല, തെറ്റായ നയങ്ങളെ നേരിടും: പിണറായി

Published on 05 February, 2012
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തില്ല, തെറ്റായ നയങ്ങളെ നേരിടും: പിണറായി
തിരുവന്തപുരം: യു.ഡി.എഫ്‌ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ നേരിടുമെന്നും എന്നാല്‍ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യു.ഡി.എഫ്‌ സര്‍ക്കാരിനുള്ള ജനവിധി മാനിച്ച്‌ പ്രതിപക്ഷത്തിരിക്കാനാണ്‌ സി.പി.എം തീരുമാനിച്ചത്‌. യു.ഡി.എഫ്‌ സര്‍ക്കാരിനെതിരേ പ്രക്ഷോഭവും സമരങ്ങളും നടത്തും. ഇതിലൂടെ സര്‍ക്കാരിന്റെ സ്വാഭാവികമായ അന്ത്യമുണ്ടാവുമെന്ന്‌ അദ്ദേഹം പറഞ്ഞു.

യേശുക്രിസ്‌തുവിന്റെ ചിത്രം വെച്ചത്‌ സംബന്ധിച്ച്‌ വിശ്വാസികളെ അപമാനിക്കാന്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന്‌ ഒരു ശ്രമവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്‌ചയാണ്‌ അന്ത്യ അത്താഴവുമായി ബന്ധപ്പെട്ട ബോര്‍ഡ്‌ തിരുവനന്തപുരത്ത്‌ വച്ചത്‌. ഇതുമായി പാര്‍ട്ടിക്ക്‌ ബന്ധമില്ല. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പ്രവര്‍ത്തര്‍ ബോര്‍ഡ്‌ എടുത്തുമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക