Image

കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് എംഡി ടി.വി. അലക്‌സാണ്ടര്‍ നിര്യാതനായി

Published on 05 February, 2012
കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് എംഡി ടി.വി. അലക്‌സാണ്ടര്‍ നിര്യാതനായി
മൂന്നാര്‍: കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് എംഡി ടി.വി. അലക്‌സാണ്ടര്‍(59)നിര്യാതനായി. മാവേലിക്കര തട്ടുപുരയ്ക്കല്‍ സ്വദേശിയാണ്.

ചെന്നൈ രാമചന്ദ്രാമെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ രാവിലെ 10.30യോടെയായിരുന്നു മരണം.  നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. 

മൃതദേഹം നാളെ പുലര്‍ച്ചെ മൂന്നാറിലെത്തിക്കും. രാവിലെ എട്ടു മുതല്‍ കണ്ണന്‍ദേവന്‍ കമ്പനിയുടെ റീജനല്‍ ഓഫിസ് ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്കു ശേഷം മൃതദേഹം സ്വദേശത്തേക്കു കൊണ്ടു പോകും. 

2005 മുതല്‍ മൂന്നാര്‍ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സില്‍ എംഡിയായി പ്രവര്‍ത്തിക്കുന്നു. ഇതിനു മുന്‍പ് ടാറ്റാ കമ്പനിയുടെ ജനറല്‍ മാനേജറായിരുന്നു. 35 വര്‍ഷമായി മൂന്നാറില്‍ ജോലി ചെയ്തു വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക