Image

വിവാദചിത്രം: സിപിഎം അറിഞ്ഞില്ലെന്ന് പറയുന്നത് നിരര്‍ത്ഥകമെന്ന് പൗവ്വത്തില്‍

Published on 05 February, 2012
വിവാദചിത്രം: സിപിഎം അറിഞ്ഞില്ലെന്ന് പറയുന്നത് നിരര്‍ത്ഥകമെന്ന് പൗവ്വത്തില്‍
വികലമാക്കിയ അന്ത്യഅത്താഴ ചിത്രം സ്ഥാപിച്ചത് സിപിഎം അറഞ്ഞില്ലെന്ന് പറയുന്നത് നിരര്‍ത്ഥകമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍. സിപിഎം ക്രൈസ്തവരോട് മാപ്പ് പറയണം. ഇത്തരം വൈരുധ്യാത്മക നിലപാടുകകള്‍കൊണ്ട്   ക്രൈസ്തവരെ വഞ്ചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസവും ക്രിസ്തുമതവും തമ്മിലുള്ള സഹകരണത്തെക്കുറിച്ചു ചോദിച്ചാല്‍ കമ്യൂണിസ്റ്റുകാരന്റെ വീടിനു തീപിടിച്ചാല്‍ തീ അണയ്ക്കാന്‍ ക്രൈസ്തവരും കൂടുമെന്നേ പറയാനാവൂ എന്നും പൗവത്തില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക