Image

മ­യാ­മി കണ്‍­വന്‍­ഷനും വിശിഷ്ടശാപ്പാ­ടും (പകല്‍ക്കി­നാ­വ്­-11: ജോര്‍­ജ് തു­മ്പ­യില്‍)

Published on 14 July, 2016
മ­യാ­മി കണ്‍­വന്‍­ഷനും വിശിഷ്ടശാപ്പാ­ടും (പകല്‍ക്കി­നാ­വ്­-11: ജോര്‍­ജ് തു­മ്പ­യില്‍)
മനു­ഷ്യന്‍ അ­പ്പം കൊ­ണ്ടു മാ­ത്ര­മല്ല ജീ­വി­ക്കുന്ന­ത് എ­ന്ന് യേ­ശു­ക്രി­സ്­തു പ­റ­ഞ്ഞ­തായി ബൈ­ബി­ളില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. പ­ക്ഷേ, വാ­യില്‍ നി­ന്നു വ­രു­ന്ന വ­ച­ന­ങ്ങള്‍ കൊ­ണ്ടു മാത്രം വ­യ­റി­നെ തൃ­പ്­തി­പ്പെ­ടു­ത്താന്‍ ക­ഴിയു­മോ? ഇ­ക്കാ­ര്യ­ത്തില്‍ ദോ­ഷൈ­ക­ദൃ­ക്കു­കള്‍ പോലും മൗ­നം പാ­ലി­ച്ചേ­ക്കും. കാ­രണം, വി­ശ­പ്പി­ന്റെ ശ­മ­ന­ത്തി­നു വേ­ണ്ടി­യാ­ണ് പ്രാ­കൃ­ത­മ­നു­ഷ്യന്‍ യു­ദ്ധ­ത്തി­നു പോലും ത­യ്യാ­റാ­യ­ത്. ആ നി­ല­യില്‍ നോ­ക്കി­യാല്‍ മ­നു­ഷ്യ­നുണ്ടാ­യ കാ­ലം മു­തല്‍­ക്കേ ശാ­പ്പാ­ടി­നു വേ­ണ്ടി­യാ­ണ് ജീ­വി­ക്കു­ന്ന­ത്. ച­രിത്രം പരി­ശോ­ധി­ച്ചാല്‍ അ­റി­യാം, മ­രു­ഭൂ­മി­യില്‍ അല­ഞ്ഞു തി­രി­ഞ്ഞ ഇ­സ്രാ­യേ­ലി­യര്‍­ക്ക് മ­ന്ന ല­ഭി­ച്ച­പ്പോ­ഴാ­ണ് അ­വ­ര്‍ അ­ട­ങ്ങി­യത്.

അ­ങ്ങനെ-കോ­ണ്‍­ഫ­റന്‍­സാ­വ­ട്ടെ, പി­ക്‌­നി­ക്കാ­വട്ടെ, ഫാ­മി­ലി നൈ­റ്റ് തുട­ങ്ങി എ­ന്തുമാ­വട്ടെ, ഏ­തൊ­രു കൂ­ട്ടാ­യ്­മ­യിലും സ­മ­യാ­സ­മയ­ത്ത് വാ­യില്‍ വ­യ്­ക്കാ­വു­ന്ന ഭക്ഷ­ണം കൊ­ടു­ത്തു കൊ­ണ്ടേ­യി­രി­ക്കണം. സ­മ­യാ­സ­മ­യ­ങ്ങള്‍ എ­ന്നു പ­റ­യു­ന്ന­തിലും കാ­ര്യ­മുണ്ട്. മ­നു­ഷ്യന്‍ മൂ­ന്നു നേ­രം ഭക്ഷ­ണം ക­ഴി­ക്കു­മെ­ന്ന­താ­ണ് സാ­മാ­ന്യ ത­ത്വം. നാലും അ­ഞ്ചും നേ­രം ക­ഴി­ക്കു­ന്ന­വരും കാ­ണും. ഒ­രു നേ­രം ഒ­രു വ­റ്റു ക­ഴി­ക്കു­ന്ന­വ­രു­മു­ണ്ടാ­കും. നേര­ത്തെ പ­റഞ്ഞ കോണ്‍­ഫ­റ­ന്‍­സിലും മറ്റും മൂ­ന്നി­നു പക­രം നാ­ലു നേ­രം മൃ­ഷ്ടാ­ന്നം ശാ­പ്പാ­ട് കൊ­ടു­ത്തു നോക്കൂ. ക­ഴി­ച്ച് ക­ഴിച്ച് ഊ­പ്പാ­ട് വ­ന്നു പൊ­തുജ­നം പ­റയും കോണ്‍­ഫ­റന്‍­സ് കെ­ങ്കേ­മ­മാ­യി­രു­ന്നു­വെന്ന്. ഈ­യൊ­രു പ­ര­മമാ­യ സത്യം മ­ന­സ്സി­ലാ­ക്കു­വാനും അ­ത­നു­സ­രി­ച്ച് പ്ര­വര്‍­ത്തി­ക്കാനും മ­നു­ഷ്യന്‍ എ­ന്തേ മ­ടി­ക്കു­ന്നു­വെ­ന്നാ­ണ് ഇ­പ്പോള്‍ ചി­ന്തി­ക്കു­ന്ന­ത്.

ഒ­രു പ­ത്തു പ­തിന­ഞ്ചു കൊല്ലം മുന്‍­പ് അ­മേ­രി­ക്ക­യി­ലെ മ­ല­യാ­ളി ആ­രാ­ധ­നാ­ല­യ­ങ്ങ­ളില്‍ ക്ര­മ­മാ­യി ഫുള്‍ പ്ലെ­ഡ്­ജ്­ഡ് ഭക്ഷ­ണം എ­ന്ന പ­രി­പാ­ടി­യേ ഇല്ലാ­യി­രു­ന്നു. (ചി­ല­യിട­ത്ത് ചി­ല വി­ട്ടു­വീ­ഴ്­ച­ക­ളു­ണ്ടാ­യി­രു­ന്നു­വെന്ന­ത് മ­റ­ക്കു­ന്നില്ല.) ഇ­പ്പോഴ­ത്തെ സ്ഥി­തി എ­ന്താണ്? ഞാ­യ­റാഴ്­ച പ­ള്ളി­യില്‍ പോ­യാല്‍ മൃ­ഷ്ടാന്ന ഭോ­ജനം. ചി­ല­വോ- ത­ളി­ക­യില്‍ ഒ­രു ഡോ­ളര്‍ നേര്‍­ച്ച കാഴ്­ച മാ­ത്രം. അ­ന്ന­വി­ചാ­രം മു­ന്ന വി­ചാ­രം എ­ന്നാ­ണല്ലോ ചൊല്ല്.

വള­രെ ഭം­ഗി­യാ­യും നല്ല കോര്‍­ഡി­നേ­ഷ­നോടും കൂ­ടി ഗം­ഭീ­ര­മാ­യി ന­ടന്ന ഫോ­മ­യു­ടെ മ­യാമി കണ്‍­വന്‍­ഷ­നിലും ശാ­പ്പാ­ട് ഒ­രു സം­ഭ­വ­മാ­യി എ­ന്നു വേ­ണം പ­റ­യാന്‍. ഈ കണ്‍­വന്‍ഷ­ന്റെ എ­ടു­ത്തു പ­റ­യാ­വു­ന്ന ര­ണ്ട് നെ­ഗ­റ്റീ­വ് കാ­ര്യ­ങ്ങ­ളെ­ടു­ത്താല്‍- ഒ­ന്ന്, ഭ­ക്ഷ­ണവും രണ്ട്, ഇ­ല­ക്ഷന്‍ പ്ര­ചാ­ര­ണ­ത്തി­ന്റെ അ­തി­പ്ര­സ­ര­വു­മാ­ണെ­ന്ന് പ­രി­പാ­ടി­യില്‍ പ­ങ്കെ­ടു­ത്ത ആര്‍ക്കും തോ­ന്നി പോകും. ര­ണ്ടാ­മ­ത്തേ­ത് സാ­ക്ഷാല്‍ ഒ­ടേ­ത്ത­മ്പു­രാ­നു പോലും ഒന്നും ചെ­യ്യാന്‍ പ­റ്റു­മെ­ന്നു തോ­ന്നു­ന്നില്ല. കാ­ര­ണം, ഒ­രു ജ­നാ­ധി­പ­ത്യ പ്ര­ക്രി­യ­യില്‍ ഇ­തൊ­ക്കെ സാ­ധാ­ര­ണ­മാ­ണെ­ന്നു വേ­ണം ക­രു­താന്‍. എ­ന്നാല്‍ പോ­ലും, പ­റ­യാ­തെ വ­യ്യ സു­ഹൃ­ത്തുക്കളെ ഏ­തെ­ങ്കിലും വി­ധ­ത്തില്‍ ഇ­തൊ­ക്കെ കു­റ­ച്ച് നി­യ­ന്ത്രി­ക്കേ­ണ്ടി­യി­രി­ക്കുന്നു. ഇ­നി ഒ­ന്നാമ­ത്തെ കാ­ര­ണ­ത്തി­ലേ­ക്ക് തി­രി­ച്ചു പോകാം- ശാ­പ്പാ­ട് എ­ന്ന പ­രി­പാ­ടി. (അ­തു പ­റ­യാ­നാ­ണല്ലോ ഇ­ത­ത്രയും പറ­ഞ്ഞു വ­ച്ചത്).

മ­യാ­മി­യു­ടെ ചുട്ടു­പൊ­ള്ളു­ന്ന വേ­നല്‍­ക്കാലം. കണ്‍­വന്‍­ഷന്‍ ന­ട­മാ­ടുന്ന ബീ­ച്ച് റി­സോര്‍­ട്ടി­ന്റെ അ­ക­ത്ത­ള­ങ്ങ­ളി­ലെ ക­ന്നി­ദി­വ­സം. ഡി­ന്ന­റിന് പാ­സ്റ്റ എ­ന്ന പേ­രില്‍ ജ­ങ്ക് ഫു­ഡിനെ ഓര്‍­മ്മി­പ്പി­ക്കുന്ന എന്തോ ഒ­ന്ന്. വാ­യി­ലേ­ക്ക് വ­ച്ച­പ്പോള്‍ മ­യാ­മി ഭ­ക്ഷ­ണ­സം­സ്­ക്കാ­ര­ത്തെ­ക്കു­റിച്ച് ഓര്‍­ത്ത് അ­റി­യാതെ ഈ­ശ്വര­നെ വി­ളിച്ചു പോയി. ആ­ദ്യ ദിവ­സം ചെറി­യ സ്‌­പെല്ലി­ങ് മി­സ്റ്റൈ­ക്ക് പ­റ്റി­യ­താ­വു­മെ­ന്നു സ്വ­യം ആ­ശ്വ­സി­ച്ച് ര­ണ്ടാമ­ത്തെ ദി­വ­സ­ത്തേ­ക്ക് സൈന്‍ ഓണ്‍ ചെ­യ്­ത­പ്പോള്‍ പ­ട പേ­ടി­ച്ച് പ­ന്തള­ത്ത് ചെ­ന്ന­പ്പോള്‍ പന്ത­ളം ബാല­ന്റെ ഗാ­നമേ­ള എന്ന­തു പോ­ലെ­യായി. ധിം ത­രികിട തോം. പാ­ത്ര­ത്തി­ലേ­ക്ക് ഇ­ട്ടു കി­ട്ടിയത് ഉ­ളു­മ്പു­ള്ള ഒ­രു മീന്‍ കൊ­ണ്ടു­ണ്ടാ­ക്കി ഏതോ ഒരു വി­ഭവം. ക­ഴി­ച്ചെന്നും ക­ഴി­ച്ചി­ല്ലെ­ന്നു വ­രുത്തി. കാ­ത്തി­രു­പ്പാ­യി­രുന്നു, മൂ­ന്നാമ­ത്തെ ദി­വ­സ­ത്തേക്ക്. അ­തി­നി­ട­യില്‍ പ­ലത­വ­ണ അ­റി­യി­പ്പ് വന്നു, ഭക്ഷ­ണം നല്ല നി­ല­വാ­ര­ത്തി­ലേ­ക്ക് എ­ത്തി­ക്കാന്‍ ശ്ര­മി­ക്കു­ന്നു­ണ്ടെന്നും ആരും നി­രാ­ശ­പ്പെ­ടെ­ത­രു­തെ­ന്നും. ബാ­ങ്ക്വി­റ്റ് ഡി­ന്ന­റാ­യി­രു­ന്നു സ്‌­പെ­ഷ്യ­ലാ­യി ഒ­രു­ക്കി­യി­രു­ന്ന­ത്. റ­ബര്‍ പോ­ലെ­യു­ള്ള ചി­ക്കന്‍ അ­ല്ലെ­ങ്കില്‍ സ്‌­റ്റേ­ക്ക്. ഇ­തു ക­ഴി­ക്കാനാണോ മ­യാ­മി­യി­ലേ­ക്ക് വി­മാ­നം ക­യ­റി­യ­തെ­ന്ന് ഒ­രു നി­മിഷം ഓര്‍­ത്തു പോയി. ഇ­ത് എ­ന്റെ മാ­ത്രം സ്ഥി­തി­യാ­യി­രു­ന്നില്ല. പ­ല റീ­ജി­യ­ണില്‍ നി­ന്ന് സ്റ്റാര്‍ ഹോ­ട്ട­ലില്‍ ഭ­ക്ഷ­ണ­ത്തി­നു താ­മ­സ­ത്തി­നു­മെത്തി­യ എല്ലാ­വര്‍ക്കും ത­ഥൈവ !

രാ­വില­ത്തെ ബ്രേ­ക്ക് ഫാ­സ്റ്റ് ഏ­തൊ­രു മോ­ട്ട­ലിലും കി­ട്ടു­ന്നതി­നോ­ടു ത­ത്തു­ല്യം. കു­ഴ­പ്പ­മു­ണ്ടോ­യെ­ന്നു ചോ­ദി­ച്ചാല്‍ ഒ­ട്ടു­മില്ല. പക്ഷെ, ഉ­ണ്ട് താ­നും. ഇ­തു പോ­ലൊ­രു കോണ്‍­ഫ­റന്‍­സില്‍ ഇ­തു പോ­ലൊ­രു സ്­റ്റാര്‍ ഹോ­ട്ട­ലില്‍ നിന്നും ഇ­തൊ­ന്നു­മല്ല­ല്ലോ പ്ര­തീ­ക്ഷി­ക്കു­ന്നത്. ഉ­ച്ച­യ്‌ക്കോ ശാ­പ്പാ­ട് ന­ഹി ഹേ. പൊ­രി­വെ­യില­ത്ത് ഹോ­ട്ട­ലി­നു പു­റ­ത്തിറ­ങ്ങി ന­ട­ന്നാല്‍ ചി­ല ഡെ­ലി­കളില്‍ നിന്നും കിട്ടിയ­ത് അ­ക­ത്താ­ക്കേ­ണ്ടി വ­ന്നു. വി­ശ­പ്പ് ശ­മി­പ്പി­ക്കാന്‍ വേ­റെ മാര്‍­ഗ്ഗ­മില്ല­ല്ലോ. ഹോ­ട്ടല്‍ റ­സ്­റ്റ­റന്റി­ലെ ക­ഴു­ത്ത­റു­പ്പന്‍ ബില്ലി­നേ­ക്കാളും വാ­യില്‍ വ­യ്­ക്കാ­നാ­വാ­ത്ത അ­രു­ചി­യേ­ക്കാളും എത്രയോ ബെറ്റര്‍. മി­നി­മം ശാ­പ്പാ­ടി­ന് 15 ഡോളര്‍. അതും ഏ­താ­ണ്ട് ഒരു വ­ക. കാര്‍ റെന്റ് ചെ­യ്­തി­രു­ന്ന ചി­ല ഭാ­ഗ്യ­വാ­ന്മാര്‍ വ­ണ്ടി­യെ­ടു­ത്തു പോ­യി ഇ­ന്ത്യന്‍ ഭക്ഷ­ണം ക­ഴി­ച്ചു വ­ന്നു.

ബാ­ങ്ക്വ­റ്റി­ന് ഒ­രു മി­നി­മം നി­ല­വാ­രം ഇല്ലാ­തെ പോ­യ­താ­യി­രു­ന്നു ഏ­റെ ഖേ­ദകരം. സേര്‍­വ് ചെയ്­ത വെ­യി­റ്റര്‍­മാര്‍ ആര്‍ക്കോ വേണ്ടി ഓ­ക്കാ­നി­ക്കുന്ന­തു പോ­ലെ തോ­ന്നിച്ചു. ശമ്പ­ളം കൊ­ടു­ക്കാ­ത്ത മാ­നേ­ജ്‌­മെന്റി­നോ­ടു പ­ക വീ­ട്ടുന്ന­തു പോലെ. ഗ്ലാ­സ്സില്‍ ഒ­ഴി­ച്ചു വ­ച്ച വെ­ള്ളം തീര്‍­ന്ന് വീ­ണ്ടും വെ­ള്ള­ത്തി­നാ­യി കേ­ണ­പ്പോള്‍ ദൂ­രെ ഭി­ത്തി­യു­ടെ അ­ടു­ത്തു വ­ച്ച കൂ­ളര്‍ ചൂ­ണ്ടി­ക്കാ­ണി­ച്ച് പോ­യി എ­ടു­ക്കാന്‍ പ­റ­യുന്ന­ത് എ­ന്ത് മാ­ന്യ­ത­യാണാ­വോ? അ­തി­ഥി ദേവോ ഭ­വ എ­ന്ന നി­ല­യില്‍ ഭക്ഷ­ണം വി­ള­മ്പു­ന്ന­വര്‍ പെ­രു­മാ­റ­ണ­മെ­ന്നാ­ണ് ലോ­ക നി­യമം. ഇ­വിടെ പേ­ര് ബാ­ങ്ക്വ­റ്റ് ഡി­ന്നര്‍- ഒ­രു ക­പ്പ് കാ­പ്പി ഇല്ലാ­യി­രു­ന്നു­വെ­ന്ന­താ­ണ് സത്യം. മേ­ശ­പ്പു­റ­ത്തി­രു­ന്ന ബ്രെ­ഡ് എ­ടു­ത്തു ഒ­രാള്‍­ക്കി­ട്ട് എ­റി­ഞ്ഞി­രു­ന്നു­വെ­ങ്കില്‍ അ­യാ­ളുടെ ശ­വം നിലത്തു വീ­ണേ­നെ. പ്ലേ­റ്റി­ലു­ണ്ടാ­യി­രു­ന്ന ചി­ക്കനോ ബീഫോ ക­ഴി­ക്ക­ണ­മെ­ങ്കില്‍ ഒ­രു മി­നി­മം എ­രി­വ് ആ­വ­ശ്യമാ­യി­രു­ന്നു. മേ­ശ­പ്പു­റ­ത്തി­രു­ന്ന കു­രു­മുള­ക് പാ­ത്ര­ത്തി­ന്റെ മൂ­ടി മാ­റ്റി കു­ട­ഞ്ഞി­ട്ടിട്ടും പ്ര­യോ­ജ­ന­മു­ണ്ടാ­യില്ല. അങ്ങ­നെ ഇച്ചിര ഹോ­ട്ട് സോ­സ് ചോ­ദി­ച്ച­പ്പോള്‍ അ­തി­നു­ള്ള ഓ­പ്­ഷന്‍ ഇല്ലാ­യെ­ന്ന് വ­ടി­യെ­ടു­ത്ത് അ­ടി­ക്കാ­തെ എ­ന്നാല്‍ അ­ടി­ക്കാ­നു­ള്ള ഭാ­വ­ത്തില്‍ വെ­യി­റ്റര്‍ പ­റ­ഞ്ഞ­പ്പോള്‍ ശ­രിക്കും നാ­ണി­ച്ചു പോയി.

ടേ­ബിള്‍ ന­മ്പര്‍ പ്ര­കാ­രം ഇ­രി­ക്ക­ണ­മെ­ന്നു അ­റി­യി­പ്പു­ണ്ടാ­യി­രുന്നു. അത് ഓകെ. ആ രീ­തി­യി­ലാ­ണ് കാ­ര്യ­ങ്ങള്‍ പ്ലാന്‍ ചെ­യ്­തി­രു­ന്നു­വെ­ങ്കില്‍ അ­ത് ഓകെ. ടി­ക്ക­റ്റില്‍ പ­ക്ഷേ ടേ­ബിള്‍ ന­മ്പ­റില്ലാ­യി­രുന്നു. ജൂണ്‍ 30 വ­രെ ര­ജി­സ്റ്റര്‍ ചെ­യ്­ത­വര്‍­ക്ക് മാ­ത്ര­മേ ന­മ്പര്‍ അ­ലോ­ട്ട് ചെ­യ്­തി­ട്ടു­ള്ളു എ­ന്ന വി­ശ­ദീ­ക­ര­ണവും ഓ­കെ. ടി­ക്ക­റ്റില്‍ ന­മ്പ­റു­ള്ള­വര്‍ ന­മ്പര്‍ ഉ­ള്ള ടേ­ബി­ളില്‍ ഇ­രി­ക്ക­ണ­മെ­ന്ന് അ­റി­യി­പ്പ് ഉ­ണ്ടായി. ടി­ക്ക­റ്റില്‍ ന­മ്പ­റില്ലാ­ത്ത­വര്‍­ക്ക് ന­മ്പ­റില്ലാ­ത്ത ഏ­തു ടേ­ബി­ളില്‍ വേ­ണ­മെ­ങ്കില്‍ ആ­സ­ന­സ്ഥ­രാ­വാ­മെന്നും അ­റി­യി­പ്പ് ഉ­ണ്ടാ­യി. അങ്ങ­നെ ന­മ്പ­രില്ലാ­ത്ത ഒ­രു ടേ­ബിള്‍ ക­ണ്ടു­പി­ടി­ച്ച് ഇ­രുന്നു. അ­പ്പോഴ­താ ര­ണ്ടു വെ­യി­റ്റര്‍­മാര്‍ എന്തോ അ­വി­വേ­കം ചെ­യ്­തവ­നെ തൂ­ക്കി­യെ­ടു­ത്തെ­റി­യാന്‍ എന്ന­തു പോലെ ഓ­ടി വന്നു ഇരുന്ന ടേ­ബി­ളില്‍ ന­മ്പര്‍ കൊ­ണ്ടു വെ­ക്കുന്നു. അതും ഓകെ. സ്ഥ­ലം മാറി, ന­മ്പര്‍ ഇല്ലാ­ത്ത വേ­റൊ­രു ടേ­ബിള്‍ ക­ണ്ടു പി­ടി­ച്ച് വീ­ണ്ടു­മി­രുന്നു. ര­ണ്ടു മി­നി­റ്റ് ക­ഴി­ഞ്ഞില്ല, അ­വി­ടെ­യും വ­ന്നു ന­മ്പര്‍ വെ­യ്­ക്കാന്‍. ഇ­ത് എ­ന്തൊ­രു പ­രി­പാ­ടി­യാ­ണെ­ന്നു മ­ന­സ്സി­ല്‍ പ്രാകി. മൂ­ന്നാമ­ത് വേ­റൊ­രു ന­മ്പര്‍ ഇല്ലാ­ത്ത ടേ­ബിള്‍ ക­ണ്ടു പി­ടി­ച്ച് ഇ­രുന്നു. മൂ­ന്ന് മി­നി­റ്റ് ക­ഷ്ടി­യാ­യി കാ­ണും, അ­വി­ടെ­യു­മെ­ത്തി യ­മ­കി­ങ്ക­ര­ന്മാ­രെ പോ­ലെ ര­ണ്ടു വെ­യി­റ്റര്‍­മാര്‍. അവ­രെ ക­ഴു­ത്തു ഞെ­രി­ച്ചു കൊല്ലാ­തി­രുന്ന­ത് പൂര്‍­വ്വ ജ­ന്മ­ത്തില്‍ ആരോ ചെ­യ്­ത സു­കൃതം. ഭാ­ഗ്യ­ത്തി­ന് എന്റയോ അ­വ­രുടെ­യോ.. അ­പ്പോഴ­താ കോ­രി­ത്ത­രി­പ്പി­ക്കു­ന്ന ഒ­രു അ­നൗണ്‍­സ്‌­മെന്റ് വന്നു. ""കൈ­യ്യൂ­ക്കു­ള്ള­വന്‍ കാ­ര്യ­ക്കാര്‍ എ­ന്ന രീ­തി­യില്‍ നമ്പര്‍ ­നോ­ക്കാ­തെയും ഞ­ങ്ങള്‍ പ­റഞ്ഞ­തു കേള്‍­ക്കാ­തെയും ഇ­രു­ന്ന­വര്‍ ഇ­നി നി­ങ്ങള്‍ എ­വി­ടെയാണോ ഇ­രി­ക്കുന്ന­ത് അ­വി­ടെ ത­ന്നെ ഇ­രു­ന്നു കൊ­ള്ളു­ക. ഞ­ങ്ങ­ളാ­യി­ട്ട് ഇ­നി ആ­രെയും മാ­റ്റു­ന്നില്ല.'' ഇ­ത് ഒ­രു അ­ഞ്ചു മി­നി­റ്റ് മു­ന്നേ പ­റ­ഞ്ഞി­രു­ന്നെ­ങ്കില്‍ ഈ ക­സേ­ര­ക­ളി­യു­ടെ ആ­വ­ശ്യ­മു­ണ്ടാ­യി­രു­ന്നില്ല­ല്ലോ എ­ന്നോര്‍­ത്തു പോയി.

ചില­രുടെ ടേബി­ളില്‍ ബ്രെഡ് പോലു­മെ­ത്താന്‍ രണ്ടു രണ്ടര മണി­ക്കൂര്‍ എടു­ത്തു. ഭക്ഷ­ണ­ത്തിന്റെ, പ്രത്യേ­കിച്ച് ബാങ്ക്വറ്റ് ക്രമീ­ക­രണം പാളി പോയ­തിന്റെ ഉത്ത­ര­വാ­ദി­ത്തം, ഭാര­വാ­ഹി­ക­ളുടെ മേല്‍ കെട്ടി­വ­യ്ക്കു­ന്ന­ത്, ശരി­യ­ല്ലെന്ന് മാത്ര­മല്ല ഹോട്ട­ലു­കാ­രുടെ വീഴ്ച­യായോ താഴ്ച­യായോ കാണേ­ണ്ട­താ­ണ്. പ്രസി­ഡന്റ് അത് വ്യക്ത­മാ­ക്കു­കയും ചെയ്തു. "6 മാസം മുന്‍പേ മുന്‍കൂര്‍ പണം കൊടു­ത്തിട്ടും സംഭ­വി­ച്ചത് ഇതാ­ണ്.' ഇ­തെല്ലാം ഞാന്‍ ത­ന്നെ പ­റ­യു­ന്ന­തല്ല. എല്ലാം കണ്ടും കേ­ട്ടും സാ­ക്ഷി­യായി ഫോ­മ­യു­ടെ വി­ശി­ഷ്ട അ­തി­ഥി സു­രാ­ജ് വെ­ഞ്ഞാ­റ­മ്മൂ­ട് മു­തല്‍ പ­ല ഭാ­ര­വാ­ഹി­കള്‍ വ­രെ പറ­ഞ്ഞു കേ­ട്ട­താണ്.

നല്ല രു­ചി­ക­രമായ ഭക്ഷ­ണം നല്‍­കി­യി­രു­ന്നു­വെ­ങ്കില്‍ ഈ കണ്‍­വന്‍ഷ­ന് വേ­റൊ­രു മാ­നം വ­ന്നേ­നെ­യെ­ന്ന് ഉ­റപ്പ്. ബാ­ക്കി എല്ലാം ഓ­കെ യാ­ണെ­ങ്കിലും ഭക്ഷ­ണം ചീ­റ്റി­പ്പോ­യാല്‍ പി­ന്നെ എ­ന്തു­ണ്ടാ­യി­ട്ടെന്ത്?. എല്ലാ കണ്‍­വന്‍­ഷന്‍ ന­ട­ത്തി­പ്പു­കാര്‍­ക്കും ഇ­തൊ­രു പാഠ­മാ­യി­രി­ക്ക­ട്ടെ! അ­ടു­ത്ത കണ്‍­വന്‍ഷ­ന്റെ സാ­രഥ്യം ഏ­റ്റെ­ടു­ത്തു കൊ­ണ്ട് പുതി­യ പ്ര­സി­ഡന്റും സെ­ക്ര­ട്ട­റിയും ആ­വര്‍­ത്തി­ച്ചു പ­റ­ഞ്ഞതും മ­റ്റൊ­ന്നല്ല. ചിക്കാ­ഗോ­യി­ലേ­ക്ക് വരൂ, അ­വി­ടു­ത്തെ ഭ­ക്ഷ­ണ­ത്തിന്റെ മേ­ന്മ ആ­സ്വ­ദി­ക്കൂ.. എ­ന്നാണ്. അവ­രു പ­റഞ്ഞ­ത് വെ­റു­തെ­യാ­വി­ല്ലെ­ന്നു മാത്രം ആ­ശി­ക്ക­ട്ടെ.
Join WhatsApp News
ചീഫ് കൂക്ക്. സ്കറിയാ 2016-07-14 07:53:47
ഞാൻ പരമുനായനാരുടെ ചായക്കടയിൽ ചീഫ് കുക്കായിരുന്നു.  കടലയും പുട്ടും,  സുഹിയൻ, ഉണ്ടംപൊരി, പരിപ്പു വട പപ്പട വട ഇഡലി ദോശ ചമ്മന്തി , സാമ്പാറ്, ഏത്തപ്പഴം പൊരിച്ചത് പിന്നെ ഉച്ചക്ക് ചോറും കറിയും സാമ്പാറ് (കാലത്തതിന്റെ ബാക്കി ) അവിയല്, പുളിശ്ശേരി, എരിശ്ശേരി, പച്ചമോര്‌, കാച്ചി മോര്, കാളൻ, തോരൻ, ഇറച്ചിക്കറി, കോഴിക്കറി, പോത്തിൻ ക്കറി (മീറ്റിങ്ങിന് വരുന്നവരിൽ ഒത്തിരി കോഴികളും പോത്തുകളും ഉള്ളത് കൊണ്ടു അതിന് ഒരു കുറവും വരില്ല., വൈകിട്ട് കഞ്ഞീം പയറും പപ്പടോം ( വൈകിട്ട് മിക്കവരും വെള്ളം അടിക്കുന്നതുകൊണ്ടു അതികം സാധനം ചിലവാകില്ല .   ഇതെല്ലാം എഴുതിയത് അടുത്ത തവണ പ്രസിഡണ്ടായി ഞാൻ മത്സരിക്കുന്നുണ്ട്.  എന്റെ സഹായി കുഞ്ഞാപ്പിള്ളയെ സെക്രട്ടറിയും ആക്കിയാൽ നിങ്ങളുടെ ഭക്ഷണകാര്യം ശരിയാക്കി തരാം. പിന്നെ വരുന്നവന്മാര് അതികം കഴിക്കാതിരിക്കാൻ ആഹാര സാധനത്തിൽ അല്പം കാരം ചേർത്താൽ മതി . ഇത് നമ്മൾ അകത്തുള്ളവർ അറിഞ്ഞാൽ മതി.  പിന്നെ ചില അവന്മാര് എഴുതുന്നതുപോലെ ഉടനെ വയറ്റിളക്കം ഉണ്ടാകില്ല വീട്ടിൽ ചെന്നെ തുടങ്ങൂ . അതു പിന്നെ അവരുടെ പ്രശ്‌നം . അപ്പോൾ പറഞ്ഞതുപോലെ. അടുത്ത തവണത്തെ പ്രസിഡൻഡ് ചീഫ് കൂക്ക്. സ്കറിയാ.  
Ajit Nair 2016-07-14 14:44:32
convention. Worst in the history of FOMAA. I lost my $2000. It was due to poor leaderhip
Vayanakkaran 2016-07-14 12:56:19
Pay huge amount for registration for FOMAA or FOKANA or any US Malayalee Convention. For food, please bring your own food and share it with every body. For luxury hotel stay, please bring your own bed, blanket, hot water, cold water. That is all. What more you expect. Do not forget to bring all your credit cards or bring one sack of dollars with you. Be ready to watch all third class movie star show,  or all Indian politicians specch or Indian literary peoples' speech imported from India or frequent visitor Old Indian Ambassodor speech. Also hear same speeches with same format all the time. You get sames promises. People like Suraj Vennaram mood or Vijaya Jesudas will reap your hard earned money. They get all the chances on stages with claps. They will be treated royally. Common people will be booted out from stages. Local talents, if you are lucky you get some chances. But you are lucky George, you got some kind of award from FOMAA. People like Swaraj vennaram mood was got lucky, he got chances to evaluate and grade MISS FOMAA, Malayalee Manka etc. Also all around chances to pause photos with all beauties. People were competing for photo opportunites. You did not write any thing about election "Mamankam". I heard all failed candiates are trying to form another FOMAA or FOKANA soon. There is rumor. It will be good. Some more people get chances to become President, secretary etc.. etc.. Also they can visit ex CM or Current CM , even Obama, Pope, Trump, hillary. Here you covered FOMAA food issues nicely George. I just want to know whether you got any stomach problem because of rubberised meal? So, there must be a special election for FOMAA food Minister. 
Abdrews Cheriann 2016-07-14 18:45:40
ഏതു കൺവെൻഷൻ ആയാലും ഏതു ലീഡർ ആയാലും  ശരി  കംപ്ലയിന്റ് ഉണ്ടായിരിക്കും. കാരണം ഒരു കൽച്ചറും ഇല്ലാത്ത കുറെ പുങ്കന്മാർ ആണ് ഭൂരിഭാഗം വരുന്നവർ. വെറുതെ എന്റെ 3500 ഡോളർ പോയിക്കിട്ടി. വാചകം അടിക്കുവാൻ മിടുക്കന്മ്മാർ ആണ് എല്ലാവരും. കാര്യങ്ങൾ നല്ലവണ്ണം ചെയ്യുവാനുള്ള പാണ്ഡിത്യമോ പരിചയമോ ഇല്ലാത്ത കുറെ മലയാളികൾ. ഇതോടെ എന്റെ പോക്ക് നിർത്തി.
Thomman 2016-07-15 06:19:20
എന്റെ അജിത്തേ, നിങ്ങളല്ലാതെ ആരെങ്കിലും 2000 ഡോളർ കൊടുത്തു ഇവന്മാര്‌ട് കസേര കളി കാണാൻ പോവുമോ? കുറെ ആളുകൾക്ക് പത്രത്തിൽ പടം വരണം, നടീനടന്മാരുടെ കൂടെ നിന്നും, ഇരുന്നും, കിടന്നും ഫോട്ടോ എടുക്കണം, നാട്ടിലെ കുറെ തോറ്റ സ്ഥാനാർത്ഥികളെ മുട്ടിയുരുമ്മി നടക്കണം, ഇതിനാണ് ഫോമയും ഫോകാനയും...ഇതിനു വെറുതെ നമ്മുടെ കാശ് കളയുന്നു?
 
Baby George 2016-07-15 13:41:54
This is the worst convention i ever attended. i lost my $1500 dollars. How do i get my money back. I need help from all malayalee associations from USA to help me get my money
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക