Image

പുതിയ ഡാമിന് കേന്ദ്രാനുമതി ഉടന്‍ വേണം: മാണി

Published on 05 February, 2012
പുതിയ ഡാമിന് കേന്ദ്രാനുമതി ഉടന്‍ വേണം: മാണി
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ്(എം)വീണ്ടും സമരപ്രഖ്യാപനത്തിന്. മുല്ലപ്പെരിയാര്‍ സമരസമിതിയുമായി ചേര്‍ന്ന് സമപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റിക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. പുതിയ സംരക്ഷണ ഡാം നിര്‍മിക്കുന്നതിനുള്ള കേന്ദ്രാനുമതി ഉടന്‍ വേണമെന്ന് പാര്‍ട്ടി ചെയര്‍മാനും മന്ത്രിയുമായ കെ.എം.മാണി ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കാന്‍ ആവശ്യമെങ്കില്‍ പ്രതിനിധിസംഘത്തെ അയക്കണം. എട്ടാം തീയതി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. 

സ്വാര്‍ഥലാഭത്തിനായി ക്രൈസ്തവതയെ സിപിഎം രാഷ്ട്രീയ വത്കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. യേശുക്രിസ്തു നടത്തിയ വിപ്ലവവും സിപിഎമ്മിന്റെ വിപ്ലവവും രണ്ടും രണ്ടാണ്. ഭൗതികവാദമാണ് സിപിഎമ്മിന്റെ ആശയസംഹിത. എന്നാല്‍ മതങ്ങളൂടേത് ആത്മീയ വാദമാണ്. ഇതു രണ്ടും യോജിച്ചു പോവില്ല.മതസ്ഥാപകരെ വിറ്റഴിച്ചു പണമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക