Image

സിസിഎല്‍: കേരള സ്‌ട്രൈക്കേഴ്‌സിന് 140 റണ്‍സ് തോല്‍വി

Published on 05 February, 2012
സിസിഎല്‍: കേരള സ്‌ട്രൈക്കേഴ്‌സിന് 140 റണ്‍സ് തോല്‍വി
വിശാഖപട്ടണം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍  കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെ   കേരള സ്‌ട്രൈക്കേഴ്‌സിന് 140 റണ്‍സ് തോല്‍വി.   248 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സിന  107 റണ്‍സെടുക്കാനെ   കഴിഞ്ഞുള്ളു. 27 റണ്‍സ് നേടിയ രാജീവ് പിളളയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ   മൂന്ന് വിക്കറ്റ് മാത്രം   നഷ്ടത്തിലാണ് കര്‍ണാടക കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ 214 റണ്‍സിന്റെ കൂട്ടുകെട്ടാണ് രാജീവും ഭാസ്‌കറും തീര്‍ത്തത്.  രാജീവ് 43 പന്തില്‍ സെഞ്ചുറി നേടി. പുറത്താകാതെ 63 പന്തില്‍ 154 റണ്‍സെടുത്തു. സിസിഎല്ലിലെ ആദ്യ സെഞ്ചുറിയാണിത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക