Image

രാഹുല്‍ രാഷ്ട്രീയത്തിലിറങ്ങിയത് പ്രധാനമന്ത്രിയാവാനല്ലെന്ന് പ്രിയങ്ക

Published on 05 February, 2012
രാഹുല്‍ രാഷ്ട്രീയത്തിലിറങ്ങിയത് പ്രധാനമന്ത്രിയാവാനല്ലെന്ന് പ്രിയങ്ക
റായ്ബറേലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലിറങ്ങിയത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാനല്ലെന്ന് സഹോദരി പ്രിയങ്ക ഗാന്ധി. രാഹുലിന്റെ രാഷ്ട്രിയത്തിന്റെ കേന്ദ്രബിന്ദു പ്രധാനമന്ത്രി സ്ഥാനമല്ലെന്നും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി റായ്ബറേലിയിലെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. നന്നായി പ്രവര്‍ത്തിക്കുന്ന സത്യസന്ധനായ ഒരു പ്രധാനമന്ത്രി ഇപ്പോള്‍ നമുക്കുണ്ട്. അതുകൊണ്ട് അത്തരമൊരു ചോദ്യം ഉദിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. പദവിയിലല്ല പ്രവര്‍ത്തിയിലാണ് രാഹുല്‍ വിശ്വസിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക