Image

സിപിഎമ്മിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയ ലാഭം: വിരേന്ദ്രകുമാര്‍

Published on 05 February, 2012
സിപിഎമ്മിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയ ലാഭം: വിരേന്ദ്രകുമാര്‍
ബാംഗളൂര്‍: ക്രിസ്തുവിനെയും ക്രിസ്തുമത ചിഹ്‌നങ്ങളെയും ഉപയോഗപ്പെടുത്തുന്ന സിപിഎം സങ്കുചിതവും വിലകുറഞ്ഞതുമായ രാഷ്ട്രീയലാഭമാണ് ലക്ഷ്യമിടുന്നതെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള അഭ്യാസങ്ങളാണിതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ക്രിസ്തുവിന്റെ അന്ത്യ അത്താഴം ലോകപ്രശസ്തമായ ചിത്രമാണ്. അതിനെയാണ് രാഷ്ട്രീയ നേട്ടത്തിനായി വളച്ചൊടിച്ച് പ്രദര്‍ശിപ്പിക്കുന്നത്. സിപിഎമ്മോ അതിന്റെ പോഷക സംഘടനകളോ ആകട്ടെ ഇത്തരത്തില്‍ ഒരു ബോര്‍ഡ് സ്ഥാപിക്കുന്നത് നേതൃത്വത്തിന്റെ പരിപൂര്‍ണമായ അറിവോടെയായിരിക്കുമെന്ന് ആ പാര്‍ട്ടിയെക്കുറിച്ച് അറിയുന്നവര്‍ക്കെല്ലാം അറിയാം. ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളല്ല എന്ന് ഇപ്പോള്‍ പറയുന്നത് അതിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ ഭയന്നാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക