Image

മാര്‍ ആലഞ്ചേരിയുടെ കര്‍ദിനാള്‍സ്ഥാന സ്വീകരണം 18ന്

Published on 05 February, 2012
മാര്‍ ആലഞ്ചേരിയുടെ കര്‍ദിനാള്‍സ്ഥാന സ്വീകരണം 18ന്
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാള്‍ സ്ഥാനചിഹ്നങ്ങള്‍ സ്വീകരിക്കുന്നതിനായി 15ന് റോമിലേക്കു പോകും.

കൂരിയ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമീസ്, മാര്‍ തോമസ് ചക്യത്ത് എന്നിവരും സംഘത്തിലുണ്ട്. കേരളത്തില്‍ നിന്നും വിദേശങ്ങളില്‍ നിന്നും സീറോ മലബാര്‍ സഭാംഗങ്ങള്‍ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കുന്നതിന് റോമില്‍ എത്തിച്ചേരും.

18ന് രാവിലെ പത്തരയ്ക്ക് (ഇന്ത്യന്‍ സമയം പകല്‍ രണ്ടുമണി) ചേരുന്ന പ്രത്യേക സമ്മേളന മധ്യേയാണ് നിയുക്ത കര്‍ദിനാളന്മാര്‍ക്ക് അവരുടെ നിയമനപത്രിക നല്‍കുന്നതും സ്ഥാനിക ദേവാലയം നിശ്ചയിച്ചു നല്‍കുന്നതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക