Image

എം.ബി.ബി.എസ്‌. കോഴ്‌സ്‌ ആറര വര്‍ഷമാക്കാന്‍ ധാരണ

Published on 06 February, 2012
എം.ബി.ബി.എസ്‌. കോഴ്‌സ്‌ ആറര വര്‍ഷമാക്കാന്‍ ധാരണ
ന്യൂഡല്‍ഹി: എം.ബി.ബി.എസ്‌. കോഴ്‌സിന്റെ പഠന കാലയളവില്‍ ഒരുവര്‍ഷത്തിന്റെ വര്‍ധന വരുത്താന്‍ ധാരണ. ഇതുപ്രകാരം നിലവിലുള്ള അഞ്ചര വര്‍ഷത്തില്‍ നിന്ന്‌ ഒരുവര്‍ഷത്തെ ഗ്രാമീണസേവനം കോഴ്‌സിന്റെ ഭാഗമാക്കി ആറകരവര്‍ഷമാക്കാനാണ്‌ മഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ തീരുമാനം.

കോഴ്‌സിന്റെ കാലാവധി നീട്ടണമെങ്കില്‍ 1999ലെ ചട്ടങ്ങളില്‍ മാറ്റംവരുത്തണം. നിലവിലെ ചട്ടപ്രകാരം ഇന്റേണ്‍ഷിപ്പിന്റെ കാലാവധി ഒരു വര്‍ഷമാണ്‌.പുതിയ നിര്‍ദേശം മെഡിക്കല്‍കൗണ്‍സില്‍ ബോര്‍ഡിന്റെ പരിഗണനയ്‌ക്ക്‌ വിടും. കൗണ്‍സില്‍ നിര്‍ദേശം അംഗീകരിച്ചാല്‍ ശുപാര്‍ശ സര്‍ക്കാറിന്‌ സമര്‍പ്പിക്കും. ഗ്രാമീണമേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരെ കിട്ടാത്തതാണ്‌ ഇത്തരമൊരു നീക്കത്തിന്‌ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്‌. കോഴ്‌സിന്റെ കാലാവധി നീട്ടുന്നതിനൊപ്പം ഒരുവര്‍ഷത്തെ ഗ്രാമീണസേവനം നിര്‍ബന്ധിതമാക്കുക എന്നതാണ്‌ സര്‍ക്കാറിന്റെ ഉദ്ദേശ്യം.

കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്‌ വിളിച്ചുചേര്‍ത്ത കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച്‌ തീരുമാനമായത്‌. എന്നാല്‍ ഇത്‌ പ്രായോഗികല്ലെന്ന അഭിപ്രായക്കാരുമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക