Image

`ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ' പുസ്‌തക പ്രകാശനം ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 June, 2011
`ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ' പുസ്‌തക പ്രകാശനം ഷിക്കാഗോയില്‍
ഷിക്കാഗോ: ബഹ്‌റിന്റെ വികസന സാധ്യതകളും പുത്തന്‍ പ്രതീക്ഷകളും, ചിന്തകളും, സ്വപ്‌നങ്ങളുമടങ്ങിയ `വിഷന്‍ 2030' എന്ന വിഷയത്തെ ആസ്‌പദമാക്കി ഇരൂനൂറിലധികം പ്രമുഖ വ്യക്തികളുമായി നടത്തിയ അഭിമുഖങ്ങള്‍ ഉള്‍പ്പടെ 750 പേജുകള്‍ അടങ്ങിയ `ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ' എന്ന സണ്ണി കുലത്താക്കല്‍ രചിച്ച ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം ഷിക്കാഗോയില്‍ വെച്ച്‌ നടത്തപ്പെട്ടു.

അമേരിക്കയില്‍ ആദ്യമായി പത്ത്‌ പ്രൊഫഷണല്‍ സംഘടനകളെ ഒന്നിച്ച്‌ അണിനിരത്തി, ഫോമാ ജൂണ്‍ 11-ന്‌ ശനിയാഴ്‌ച ഷിക്കാഗോയിലെ ഷെറോട്ടണ്‍ ഹോട്ടലില്‍ വെച്ച്‌ നടത്തിയ പ്രൊഫണല്‍ സമ്മിറ്റ്‌ പരിപാടിയില്‍ വെച്ചാണ്‌ പ്രകാശനകര്‍മ്മം നടത്തിയത്‌. പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പുസ്‌തകത്തിന്റെ കോപ്പി ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളിന്‌ നല്‍കിക്കൊണ്ട്‌ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ബഹ്‌റിനില്‍ സ്ഥിരതാമസക്കാരനും എഴുത്തുകാരനുമായ സണ്ണി കുലത്താക്കലും, ഭാര്യ എലിബത്തും പ്രൊഫഷണല്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഷിക്കാഗോയില്‍ എത്തിയതായിരുന്നു.

ഇത്ര മനോഹരവും പ്രയോജനപ്രദവുമായ ഒരു ഗ്രന്ഥം തയാറാക്കി പ്രസിദ്ധീകരിച്ച സണ്ണി കുലത്താക്കലിനെ മുഖ്യാതിഥി രമേശ്‌ ചെന്നിത്തല പ്രത്യേകം അഭിനന്ദിക്കുകയും, ഭാവുകങ്ങള്‍ നേരുകയും ചെയ്‌തു.

ഒരു രാജ്യത്തിന്റെ നിര്‍ണ്ണായഘട്ടത്തില്‍, ലോക നേതാക്കള്‍ക്ക്‌ മുന്നില്‍ സമര്‍പ്പിക്കാവുന്ന ഒരു ഗ്രന്ഥം ആ രാജ്യത്തിനുവേണ്ടി പ്രസിദ്ധപ്പെടുത്തുന്നതിന്‌ ഒരു മലയാളിക്ക്‌ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന്‌ ഡോ. ശ്രീധര്‍ കാവില്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

അടുത്തകാലത്ത്‌ ബഹ്‌റിനിലുണ്ടായ സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്‌ അല്‍പ്പം ക്ഷീണമുണ്ടാക്കി. എന്നാല്‍ ബഹ്‌റിനിന്റെ പ്രതിച്ഛായ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ മെച്ചപ്പെടുത്തുന്നതിന്‌ ഉതകുന്നതാണ്‌ ഈ പുസ്‌തകം. 1978-ല്‍ ആദ്യത്തെ `ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ' പ്രസിദ്ധപ്പെടുത്തിയ തനിക്ക്‌ ഏറ്റവും സംതൃപ്‌തിയുളവാക്കിയ ഒന്നാണ്‌ 2011-ല്‍ ഇറക്കിയ ഈ പ്രസിദ്ധീകരണമെന്ന്‌ സണ്ണി കുലത്താക്കല്‍ തന്റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.

ഗള്‍ഫ്‌ രാജ്യങ്ങളിലെ പ്രവാസികളുടെ ദുരിതാനുഭവങ്ങള്‍ വിവരിച്ച സണ്ണി, അമേരിക്കയിലെ സാഹചര്യങ്ങള്‍ എല്ലാ രീതിയിലും മെച്ചപ്പെട്ടതാണെന്ന്‌ ഉദാഹരണ സഹിതം സൂചിപ്പിച്ചു. അമേരിക്കയില്‍ ടെററിസവും, അടിമത്വവുമൊക്കെയുണ്ടെന്ന്‌ പറയുന്നുവെങ്കിലും സത്യത്തില്‍ അത്‌ ശരിയല്ലെന്ന്‌ ബഹ്‌റിനിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകന്‍കൂടിയായ സണ്ണി കുലത്താക്കല്‍ പ്രസ്‌താവിച്ചു. അടിമത്വമൊക്കെ ഗള്‍ഫ്‌ രാജ്യങ്ങളിലാണ്‌. സത്യത്തില്‍ അമേരിക്കയിലുള്ളവര്‍ സ്വര്‍ഗ്ഗത്തിലാണ്‌ കഴിയുന്നത്‌. കരഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. ഗള്‍ഫിലെ അടിമത്വം ചിത്രീകരിക്കുന്ന `ആടു ജീവിതം' എന്ന നോവലിന്റെ ഇതിവൃത്തം അദ്ദേഹം ഉദാഹരണമായി എടുത്തുകാട്ടി. ബഹ്‌റിനില്‍ സ്വാതന്ത്ര്യ പ്രക്ഷോഭം നടന്നുവെങ്കിലും ജനകീയമായ ഒരു ഭരണമാണ്‌ നിലനില്‍ക്കുന്നതെന്ന്‌ അദ്ദേഹം തുടര്‍ന്നുപറഞ്ഞു.

ഇമെയില്‍: kulathakal@yahoo.com
`ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ' പുസ്‌തക പ്രകാശനം ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക