Image

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

Published on 06 February, 2012
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം
മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 6.8 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കി. നെഗ്രോസ് ദ്വീപിലെ ഡുമാഗേറ്റ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കെട്ടിടങ്ങള്‍ ശക്തമായ കുലുങ്ങി. ആളുകള്‍ ഓഫീസുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ നിന്നുമൊക്കെ പുറത്തേക്ക് പാഞ്ഞു. ടയ്‌സണ്‍ നഗരത്തില്‍ വീടിന്റെ മതില്‍ തകര്‍ന്നുവീണ് ഒരു കുട്ടി മരിച്ചു. പലസ്ഥലങ്ങളിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക