Image

വിലക്ക് പ്രതികാരനടപടിയല്ലെന്ന് കെ രാധാകൃഷ്ണന്‍

Published on 06 February, 2012
വിലക്ക് പ്രതികാരനടപടിയല്ലെന്ന് കെ രാധാകൃഷ്ണന്‍
ബാംഗ്ലൂര്‍ : എസ്-ബാന്‍ഡ് സ്‌പെക്ട്രം വിതരണത്തിന് ദേവാസ് കമ്പനിയുമായി ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് ഉണ്ടാക്കിയ കരാറില്‍ ചില വീഴ്ചകളുണ്ടായതിനെ തുടര്‍ന്നാണ് മുന്‍ മേധാവി കൂടിയായ ജി മാധവന്‍നായരെ വിലക്കിയതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇത് പ്രതികാര നടപടിയല്ല. മാധവന്‍നായരുടെ ആരോപണങ്ങള്‍ നിഷേധിച്ച രാധാകൃഷ്ണന്‍ അദ്ദേഹത്തിന് പറയാനുള്ളതെല്ലാം അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്ന് വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് വ്യക്തിപരമല്ല. അത് സമ്പൂര്‍ണമാണ്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപവും സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ അടങ്ങുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടും ഐ.എസ്.ആര്‍.ഒ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക