Image

'അവസാനത്തെ അത്താഴം' വികലമാക്കിയത് തെറ്റ്: ചന്ദ്രപ്പന്‍

Published on 06 February, 2012
'അവസാനത്തെ അത്താഴം' വികലമാക്കിയത് തെറ്റ്: ചന്ദ്രപ്പന്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ക്രിസ്തുവിന്റെ അവസാന അത്താഴ ചിത്രത്തിന്റെ പാരഡി ബോര്‍ഡ്' ഉയര്‍ത്തിയത് തെറ്റായിപ്പോയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ ആവര്‍ത്തിച്ചു.

യേശുക്രിസ്തുവിനെ വിമോചന പോരാളിയായി കാണുന്നതില്‍ തെറ്റില്ല. എന്നാല്‍ വിലകുറഞ്ഞ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ല. മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തരുത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.എ ബേബിയുടെ തനിക്കെതിരെയുള്ള വിമര്‍ശങ്ങളെ ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


അവസാന അത്താഴ ചിത്രത്തിന്റെ 'പാരഡി ബോര്‍ഡ്' ഉയര്‍ന്നതിനെതിരെ വിവിധ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനൊപ്പം ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളല്ലെന്ന വാദവുമായി സി.പി.എം. നേതൃത്വവും രംഗത്തുവന്നു.


'അവസാനത്തെ അത്താഴം' ചിത്രീകരിച്ച ബോര്‍ഡ് തങ്ങളറിയാതെ വെച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സി.പി.എം. ജില്ലാനേതൃത്വം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക