Image

കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് സിബിസിഐ പ്രസിഡന്റായി വീണ്ടും

Published on 06 February, 2012
കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് സിബിസിഐ പ്രസിഡന്റായി വീണ്ടും
കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് സിബിസിഐ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബാംഗളൂര്‍ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ചേര്‍ന്ന മുപ്പതാമത് പ്ലീനറി അസംബ്ലിയിലാണ് മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസിനെ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുത്തത്.

മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ ഒന്നാം വൈസ് പ്രസിഡന്റായും, തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തെ രണ്ടാം വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ആഗ്ര ആര്‍ച്ച് ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയാണ് സെക്രട്ടറി ജനറല്‍.
കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് സിബിസിഐ പ്രസിഡന്റായി വീണ്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക