Image

യുഡിഎഫിന്‌ രണ്ട്‌ മുഖ്യന്മാരും, 4 അധികാരകേന്ദ്രങ്ങളും: വെള്ളാപ്പള്ളി

Published on 06 February, 2012
യുഡിഎഫിന്‌ രണ്ട്‌ മുഖ്യന്മാരും, 4 അധികാരകേന്ദ്രങ്ങളും: വെള്ളാപ്പള്ളി
കൊല്ലം: ഇപ്പോള്‍ കേരളം ഭരിക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാരിന്‌ രണ്ട്‌ മുഖ്യമന്ത്രിമാരും, നാല്‌ അധികാരകേന്ദ്രങ്ങളുമുണ്ടെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയെന്ന്‌ സാങ്കേതികമായി മാത്രമേ പറയാനാവൂ എന്നും രാഷ്ട്രീയം കളിക്കാനറിയാമെന്ന്‌ പറയുന്ന ചങ്ങനാശ്ശേരി നേതാവ്‌ ഒറ്റക്ക്‌ മല്‍സരിക്കാന്‍ തയ്യാറുണ്ടോ എന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.

കൊല്ലം മുണ്ടക്കല്‍ എസ്‌.എന്‍.ഡി.പി ശാഖയുടെ ഗുരുമന്ദിരസമര്‍പ്പണം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക