Image

`ആധുനിക കല സാഹിത്യ ആസ്വാദനത്തില്‍' ലണ്‌ടന്‍ മലയാളി സാഹിത്യവേദി ചര്‍ച്ച സംഘടിപ്പിച്ചു

Published on 06 February, 2012
`ആധുനിക കല സാഹിത്യ ആസ്വാദനത്തില്‍' ലണ്‌ടന്‍ മലയാളി സാഹിത്യവേദി ചര്‍ച്ച സംഘടിപ്പിച്ചു
ലണ്‌ടന്‍: ലണ്‌ടന്‍ മലയാളി സാഹിത്യവേദി ജനുവരി 28ന്‌ ഈസ്റ്റാഹാമില്‍ ചര്‍ച്ച നടത്തി. ആധുനിക കല-സാഹിത്യ ആസ്വാദനത്തില്‍ മലയാളികള്‍ പിന്നോട്ടു പോകുന്നുവോ? എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ച പങ്കെടുത്തവര്‍ക്ക്‌ ആസ്വാദ്യകരമായി. പ്രസിദ്ധ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍, ചിത്രകാരന്‍ ജോസ്‌ ആന്റണി, സാഹിത്യവേദി കോ-ഓര്‍ഡിനേറ്റര്‍ റെജി നന്തിക്കാട്ട്‌ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ പ്രസംഗിച്ചു.

ആധുനിക സാഹിത്യത്തില്‍ ആശയ ദാരിദ്ര്യം ധാരാളമെന്നും കലയെ കച്ചവടം ചെയ്യുന്ന കേരളത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത്‌ സിനിമ, മിമിക്രി പരിപാടികളാണെന്നും അടിസ്ഥാനപരമായി കുട്ടികള്‍ക്ക്‌ ചിത്രകലപോലുള്ള കലകള്‍ അഭ്യസിപ്പിക്കാന്‍ യാതൊരുവിധ സംവിധാനങ്ങളും സര്‍ക്കാര്‍ ചെയ്‌തു കൊടുക്കാത്തത്‌ കലയോട്‌ കാട്ടുന്ന അവഗണനയാണ്‌. ബ്രിട്ടണ്‍ പോലുള്ള വികസിത രാജ്യങ്ങളില്‍ ചെറുപ്പം മുതലേ കിട്ടുന്ന പരിശീലനവും അവരുടെ ചിന്താധാരയെ വളര്‍ത്തുന്നു. അവര്‍ക്ക്‌ ഏതു കലയും ആസ്വദിക്കാനാകുന്നുവെന്ന്‌ കാരൂര്‍ സോമന്‍ പറഞ്ഞു.

ചിത്രകാരനായ ജോസ്‌ ആന്റണി ചിത്രകലയെ അടിസ്ഥാനമാക്കി ആധുനിക കലയില്‍ എന്തുകാണുന്നു എന്നതിനല്ല എങ്ങനെ കാണുന്നുവെന്നതിനാണ്‌ പ്രാധാന്യം. ഓരോ കാലഘട്ടത്തിലും മാറ്റങ്ങള്‍ക്കെതിരെ പലവിധ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്‌ട്‌. ആധുനിക കലയെന്ന പേരില്‍ മാറ്റിനിര്‍ത്തുന്ന ആധുനിക കലയെ ആസ്വദിക്കുവാന്‍ പഠിക്കണം. അതിനുവേണ്‌ടി ലണ്‌ടന്‍ മലയാള സാഹിത്യവേദി പോലുള്ള സംഘടനകള്‍ ശില്‌പശാല പോലുള്ള പഠന ക്ലാസുകള്‍ സംഘടിപ്പിക്കണം.

ഭാവിയിലും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‌ യുകെ മലയാളികള്‍ ലണ്‌ടന്‍ മലയാള സാഹിത്യവേദിക്കൊപ്പം ഉണ്‌ടാകണമെന്ന്‌ റെജി നന്തികാട്‌ ആവശ്യപ്പെട്ടു. യോഗത്തില്‍ ഉമ്മന്‍ ജോസഫ്‌, മനോജ്‌ കുമാര്‍, ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എസ്‌. ഓമന നന്ദി പറഞ്ഞു.
`ആധുനിക കല സാഹിത്യ ആസ്വാദനത്തില്‍' ലണ്‌ടന്‍ മലയാളി സാഹിത്യവേദി ചര്‍ച്ച സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക