Image

കോര്‍ക്കില്‍ നിന്നും ഡബ്ലിന്‍ വിമാനത്താവളത്തിലേക്ക്‌ രാത്രികാല ബസ്‌ സര്‍വീസ്‌

രാജന്‍ വി. Published on 06 February, 2012
കോര്‍ക്കില്‍ നിന്നും ഡബ്ലിന്‍ വിമാനത്താവളത്തിലേക്ക്‌ രാത്രികാല ബസ്‌ സര്‍വീസ്‌
കോര്‍ക്ക്‌: അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ നിന്നും ഡബ്ലിന്‍ വിമാനത്താവളത്തിലേക്ക്‌ ആഡംബര ബസ്‌ ഓപ്പറേറ്റര്‍ ആയ എയര്‍കോച്ച്‌ രാത്രികാല സര്‍വീസ്‌ ആരംഭിച്ചു. രാത്രി ഒന്നിന്‌ കോര്‍ക്ക്‌ സിറ്റിയിലെ പാട്രിക്‌ ക്വീയില്‍ നിന്നും പുറപ്പെടുന്ന ബസ്‌ വെളുപ്പിന്‌ 4.40ന്‌ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തും. തുടര്‍ന്ന്‌ 5.30ന്‌ ഡബ്ലിന്‍ സിറ്റി സെന്ററില്‍ എത്തും. ഫെര്‍മോയി, മിച്ചല്‍സ്‌ടൗണ്‍, കാഷല്‍, അര്‍ലിങ്‌ഫോര്‍ഡ്‌, ഡുറോ, അബിലിക്‌സ്‌, പോര്‍ട്ട്‌ലീഷ്‌ എന്നീ പുതിയ സ്‌ഥലങ്ങളില്‍ ബസ്‌ സ്‌റ്റോപ്‌ ഉണ്ടായിരിക്കും.

ഈ പുതിയ ബസ്‌ സര്‍വീസ്‌ കോര്‍ക്കില്‍ നിന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട്‌ വഴി യാത്ര ചെയ്യുന്ന നിരവധി യാത്രക്കാര്‍ക്കും വീസാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഡബ്ലിനില്‍ രാവിലെ എത്തേണ്ടവര്‍ക്കും പ്രത്യേകിച്ച്‌ കേരളത്തിലേക്ക്‌ പോകുന്ന നിരവധി മലയാളികള്‍ക്കും ഏറെ സൗകര്യപ്രദമാണ്‌.

മുന്‍കൂട്ടി ഓണ്‍ലലൈന്‍ ആയി സീറ്റ്‌ ബുക്കു ചെയ്യുവാനുള്ള സൗകര്യവും യാത്രാനിരക്കും ഓരോ സ്‌റ്റോപ്പിലും ബസ്‌ എത്തുന്ന സമയവും റൂട്ട്‌ മാപ്പും എയര്‍കോച്ച്‌ കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
കോര്‍ക്കില്‍ നിന്നും ഡബ്ലിന്‍ വിമാനത്താവളത്തിലേക്ക്‌ രാത്രികാല ബസ്‌ സര്‍വീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക