Image

ഹാരോഗേറ്റ്‌ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങള്‍ നടത്തി

Published on 06 February, 2012
ഹാരോഗേറ്റ്‌ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങള്‍ നടത്തി
ഹാരോഗേറ്റ്‌: ഹാരോഗേറ്റ്‌ മലയാളി അസോസിയേഷന്റെ (എച്ച്‌എംഎ) ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങള്‍ മികവാര്‍ന്ന പരിപാടികളോടെ നടന്നു. ഹാരോഗേറ്റ്‌ സെന്റ്‌ ഏല്‍റെഡ്‌സ്‌ പാരിഷ്‌ ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ സെന്റ്‌ ഏല്‍റെഡ്‌സ്‌ പാരിഷ്‌ വികാരി ഫാ. ജിം ലെവി ഉദ്‌ഘാടനം ചെയ്‌ത്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ്‌ ജേക്കബ്‌ മുളമൂട്ടില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ്‌ സ്വാഗതം ആശംസിച്ചു.

കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ലിയാന്‍ മുളമൂട്ടില്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ലിയാന്‍ മുളമൂട്ടില്‍ , ജിയാന്‍ മുളമൂട്ടില്‍, ഷാലറ്റ്‌ മാത്യു, ഓഷിന്‍ തോമസ്‌ എന്നിവര്‍ പരിശീലിപ്പിച്ച കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേ കലാപരിപാടികളുടെ പ്രത്യേക ആകര്‍ഷണമായിരുന്നു. കുരുന്നുകളുടെ നൃത്തച്ചുവടുകള്‍ പരിപാടിക്ക്‌ നല്ലൊരു തുടക്കം കുറിച്ചു. മുതിര്‍ന്നവരുടെ ഡാന്‍സ്‌, ആണ്‍കുട്ടികളുടെ സ്‌കിറ്റ്‌ മുതലായവ ആഘോഷങ്ങള്‍ക്ക്‌ നിറം പകര്‍ന്നു.

പ്രസിഡന്റ്‌ ജേക്കബ്‌ മുളമൂട്ടില്‍, സെക്രട്ടറി തോമസ്‌ പാലകന്‍ , ജോയിന്റ്‌ സെക്രട്ടറി ബോബന്‍ വര്‍ഗീസ്‌, ട്രഷറര്‍ ജോജി മാത്യു, വെബ്‌ കോ-ഓര്‍ഡിനേറ്റര്‍ ജിമ്മി മത്തായി, കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ്‌ ലിയാന്‍ മുളമൂട്ടില്‍ , ഓഷിന്‍ തോമസ്‌, ബേസില്‍ മാത്യു, ഏരിയാ കോ-ഓര്‍ഡിനേറ്റേഴ്‌സ്‌ ജിനോ കുരുവിള, പികെ മത്തായി, ബിജു വര്‍ഗീസ്‌, ജിനു ജോര്‍ജ്‌ എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ്‌ കമ്മറ്റി പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ നന്ദി പറഞ്ഞു. സ്വാദിഷ്ടമായ ഡിന്നറിനെത്തുടര്‍ന്ന്‌ പരിപാടികള്‍ സമാപിച്ചു.
ഹാരോഗേറ്റ്‌ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങള്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക