Image

സാമ്പത്തിക തിരിമറി: സൂര്യനെല്ലി പെണ്‍കുട്ടി റിമാന്‍ഡില്‍

Published on 07 February, 2012
സാമ്പത്തിക തിരിമറി: സൂര്യനെല്ലി പെണ്‍കുട്ടി റിമാന്‍ഡില്‍
കോട്ടയം: സാമ്പത്തിക തിരിമറിയില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ ക്രൈംബ്രാഞ്ച്‌ പോലീസ്‌ അറസ്റ്റു ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. ചങ്ങനാശേരി രണ്ടാം സര്‍ക്കിള്‍ ഓഫിസിലെ ക്ലാസ്‌ ഫോര്‍ ജീവനക്കാരിയായിരുന്ന പെണ്‍കുട്ടി ഓഫിസില്‍നിന്നു കൊടുത്തയച്ച പണം ട്രഷറിയില്‍ അടയ്‌ക്കാതെ തട്ടിപ്പു നടത്തിയ കേസിലാണ്‌ ക്രൈംബ്രാഞ്ച്‌ സാമ്പത്തിക വിഭാഗം അന്വേഷണം നടത്തിയത്‌. അഞ്ചലിലുള്ള വീട്ടില്‍നിന്നു കസ്‌റ്റഡിയില്‍ എടുത്തശേഷം ഇന്നലെ രാവിലെയാണു പ്രതിയെ ഇവിടെ എത്തിച്ചത്‌. തുടര്‍ന്ന്‌ വൈകിട്ടോടെ ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കി.

പിടിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ പ്രതി തിരിമറി നടത്തിയ പണം തിരിച്ചടച്ചിരുന്നു. ട്രഷറിയില്‍ അടയ്‌ക്കാനുള്ള തുക അടയ്‌ക്കാതെ ഓഫിസ്‌ രേഖകളില്‍, പണം അടച്ചതായി രേഖപ്പെടുത്തിയാണ്‌ തട്ടിപ്പു നടത്തിയത്‌.

50,000 രൂപ വരെയുള്ള ചെല്ലാന്‍ മാത്രമേ ക്ലാസ്‌ ഫോര്‍ ജീവനക്കാരെക്കൊണ്ട്‌ അടപ്പിക്കാവൂ എന്ന്‌ നിയമം നിലനില്‍ക്കെയാണ്‌ അധികൃതര്‍ ട്രഷറിയിലേക്ക്‌ വലിയ തുകകളുമായി ക്ലാസ്‌ ഫോര്‍ ജീവനക്കാരിയെ അയച്ചത്‌.

എന്നാല്‍ പണം തിരിമറിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ക്ലാസ്‌ ഫോര്‍ ജീവനക്കാരിയുടെ ചുമലില്‍ കെട്ടിവെച്ചതില്‍ പരക്കെ ആക്ഷേപമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക