Image

നഴ്‌സസ്‌ സമരം: മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന്‌ ഐഎന്‍ടിയുസി

Published on 07 February, 2012
നഴ്‌സസ്‌ സമരം: മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന്‌ ഐഎന്‍ടിയുസി
കൊച്ചി: വേതന വര്‍ധനവ്‌ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന്‌ ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന നഴ്‌സുമാരെ കടന്നാക്രമിക്കുന്നത്‌ കാടത്തമാണെന്നും സംസ്‌ഥാന സര്‍ക്കാര്‍ ഇടപെട്ട്‌ സമരം അവസാനിപ്പിക്കണമെന്നും സംസ്‌ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കവെ പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

ക്ഷേമനിധി ബോര്‍ഡ്‌ പുനഃസംഘടനയില്‍ ഐഎന്‍ടിയുസി പ്രതിനിധികള്‍ ഇല്ലാതെ പോയത്‌ ഗുരുതര വീഴ്‌ചയാണ്‌. തൊഴില്‍ മന്ത്രി ഇതിനു മറുപടി പറയണം. ഇതിനു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ശക്‌തമായ സമരപരിപാടികളിലേക്ക്‌ നീങ്ങും. സൂചനാ സമരമായി 15ന്‌ തിരുവനന്തപുരത്തുള്ള നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ഓഫിസ്‌ ഐഎന്‍ടിയുസി ഉപരോധിക്കുമെന്ന്‌ ചന്ദ്രശേഖരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക