ലണ്ടന്‍: അതി ശൈത്യം മൂലം യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 425 ആയി. മൈനസ് 50
ഡിഗ്രിസെല്‍ഷ്യസ് താപനിലയാണ് അനുഭവപ്പെടുന്നത്.കിഴക്കന്‍ യൂറോപ്പിലാണ്
ഏറെപ്പേര്‍ക്കു ജീവഹാനി നേരിട്ടത്. ഉക്രെയിനില്‍ മാത്രം 140 പേരാണ് അതിശൈത്യം
മൂലം മരിച്ചത്. ഇറ്റലിയിലെ രണ്ടാമത്തെ വലിയ നഗരമായ മിലാനില്‍ താപനില മൈനസ് പത്തു
ഡിഗ്രിസെല്ഷ്യസിലേയ്ക്കു താണു. പതിനായിരക്കണക്കിനു പേരാണ് മിലാനില്‍
വൈദ്യുതിയില്ലാതെ ദുരിതമനുഭവിക്കുന്നത്. ഇറ്റലിയില്‍ 17 പേര് മരിച്ചതായി
ഔദ്യോഗികകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. പോളണ്ട്, ബോസ്നിയ, ലിത്വേനിയ, ബള്‍ഗേറിയ,
ഇറ്റലി, ഫ്രാന്‍സ്, ഓസ്ട്രിയ, ഗ്രീസ് എന്നീ രാജ്യങ്ങള്‍ അതിശൈത്യത്തിന്റെ
പിടിയിലാണ്. ഒരാഴ്ചകൂടി ഈ നില തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അറിയിച്ചു.