Image

കൊച്ചിയില്‍ ഗണേഷ്‌കുമാറിനെ അനുകൂലിച്ച് പോസ്റ്ററുകള്‍

Published on 07 February, 2012
കൊച്ചിയില്‍ ഗണേഷ്‌കുമാറിനെ അനുകൂലിച്ച് പോസ്റ്ററുകള്‍
കൊച്ചി: കേരള കോണ്‍ഗ്രസ് (ബി) നിര്‍ണായക നേതൃയോഗം നടക്കാനിരിക്കെ കൊച്ചിയില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആര്‍. ബാലകൃഷ്ണപിള്ള താമസിക്കുന്ന ഗസ്റ്റ് ഹൗസിന് മുമ്പിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

അതേസമയം, ഇന്നു നടക്കുന്ന നേതൃയോഗത്തില്‍ ഗണേഷ്‌കുമാര്‍ പങ്കെടുക്കില്ല. തിരുവനന്തപുരത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ടാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക