Image

വിമാനക്കമ്പനികള്‍ക്ക് ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ അനുമതി

Published on 07 February, 2012
വിമാനക്കമ്പനികള്‍ക്ക് ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ അനുമതി
ന്യൂഡല്‍ഹി: വിമാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് വിമാനക്കമ്പനികള്‍ക്ക് പ്രത്യേക കേന്ദ്ര മന്തിമാരുടെ സമിതി അനുമതി നല്‍കി. ഇതു സംബന്ധിച്ച് അന്തിമ അനുമതി ക്യാബിനറ്റ് വൈകാതെ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് സൂചിപ്പിച്ചു.

വിമാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യുന്നതിലൂടെ വാര്‍ഷിക അടിസ്ഥാനത്തില്‍ 2500 കോടിയോളം രൂപയുടെ ലാഭം കമ്പനികള്‍ക്കുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


നിലവില്‍ ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് മാത്രമേ അധികാരമുള്ളു.


ഇന്ധന ഇറക്കുമതി സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ വിമാനക്കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. 302.00 രൂപ നിരക്കില്‍ വ്യാപാരമാരംഭിച്ച ജെറ്റ് എയര്‍വേയ്‌സ് ഓഹരികളുടെ വില 14.07 ശതമാനം ഉയര്‍ന്ന് 340.00 രൂപ നിരക്കിലെത്തി. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഓഹരികളുടെ വില 11.65 ശതമാനം നേട്ടത്തോടെ 28.75 രൂപ നിരക്കിലെത്തി. 26.00 രൂപ നിരക്കിലാണ് കിങ്ഫിഷര്‍ ഓഹരികള്‍ വ്യാപാരമാരംഭിച്ചത്. സ്‌പൈസ് ജെറ്റ് ഓഹരികള്‍ 10.16 ശതമാനവും നേട്ടം രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക