കെ.പി.ഉമ്മറിന്റെ സ്മരണാര്‍ഥം കെ.പി.ഉമ്മര്‍
അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് നാടക-സിനിമാ നടന്
മാമുക്കോയ അര്‍ഹനായി.
ഈ മാസം 21ന് വൈകീട്ട് 3ന് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍
പ്രശസ്തി പത്രവും ശില്പവും 10,001 രൂപയും അടങ്ങുന്ന പുരസ്കാരം
സമര്‍പ്പിക്കും. കെ.പി ഉമ്മര്‍ അനുസ്മരണ സമിതി പ്രസിഡണ്ട് പി.വി.ഗംഗാധരന്റെ
അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ സംവിധായകന് ഹരിഹരന്
ഉപഹാരം സമ്മാനിക്കും.