മാഞ്ചസ്റ്റര്‍: ക്രിസ്തുമത വിശ്വാസികള്‍ അത്യാദരപൂര്‍വം കാണുന്ന ലിയനാര്‍ഡോ
ഡാവിഞ്ചിയുടെ വിഖ്യാതമായ തിരുവത്താഴത്തെ മോര്‍ഫിംഗിലൂടെ അവഹേളിച്ച സിപിഎം നടപടി ഏറെ
അപലപനീയവും ക്രിസ്തീയ വിശ്വാസത്തിനുമേലുള്ള കടന്നു കയറ്റവുമാണെന്ന് പ്രവാസി കേരള
കോണ്‍ഗ്രസ് മാഞ്ചസ്റ്റര്‍ യൂണിറ്റ്. യേശുദേവന്റെ ചിത്രത്തെ നീല നിറം കൊടുത്ത്
ഒബാമയാക്കിയും ശിഷ്യന്മാരുടെ സ്ഥാനത്ത് സോണിയാ ഗാന്ധി, മന്മോഹന് സിംഗ്, ഉമ്മന്‍
ചാണ്ടി, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, രമേശ് ചെന്നിത്തല, നരേന്ദ്രമോഡി, എല്‍.കെ.
അധ്വാനി, സര്‍ക്കോസി, കാമറോണ്‍ എന്നിവരെയാണ്
ചിത്രീകരിച്ചിരിക്കുന്നത്.
സിപിഎം നടപടി വിശ്വാസികളുടെ മനസിനെ ഏറെ
വ്രണപ്പെടുത്തുന്നതും മതവിരുദ്ധ വികൃത ചിന്ത ജനിപ്പിക്കുന്നതുമാണെന്ന് യൂണിറ്റ്
പ്രസിഡന്റ് മനോജ് വെളിഞ്ഞാലില്‍ , സെക്രട്ടറി ലൈജു മാനുവല്‍ തുടങ്ങിയവര്‍
അറിയിച്ചു. സിപിഎം കാട്ടിയ കടുത്ത ദൈവ നിന്ദയില്‍ യൂണിറ്റ് എക്സിക്യൂട്ടീവ്
കമ്മറ്റി പ്രതിഷേധിച്ചു.