Image

സിപിഎമ്മിനെതിരായ വിമര്‍ശനം: ചന്ദ്രപ്പന് പാര്‍ട്ടി കേന്ദ്രഘടകത്തിന്റെ പിന്തുണ

Published on 07 February, 2012
സിപിഎമ്മിനെതിരായ വിമര്‍ശനം: ചന്ദ്രപ്പന് പാര്‍ട്ടി കേന്ദ്രഘടകത്തിന്റെ പിന്തുണ
ന്യൂഡല്‍ഹി: സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന് പാര്‍ട്ടി കേന്ദ്രഘടകത്തിന്റെ പിന്തുണ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദനാണ് സി.കെ. ചന്ദ്രപ്പന് പിന്തുണയുമായി രംഗത്തെത്തിയത്. ചന്ദ്രപ്പന്‍ പറഞ്ഞത് പാര്‍ട്ടിയുടെ വാക്കുകളാണെന്ന് ബര്‍ദന്‍ പറഞ്ഞു. 

ചന്ദ്രപ്പന്‍ നല്ല നേതാവാണെന്ന് പ്രശംസിക്കാനും ബര്‍ദന്‍ മറന്നില്ല. സിപിഐ സമ്മേളനങ്ങളില്‍ ഒന്നും രഹസ്യമാകില്ലെന്നും സുതാര്യവും ജനാധിപത്യപരവുമായിരിക്കുമെന്നും ബര്‍ദന്‍ പറഞ്ഞു. ചന്ദ്രപ്പന്റെ ഇവന്റ് മാനേജ്‌മെന്റ് പ്രയോഗം പരിശോധിക്കുമെന്നും ബര്‍ദന്‍ വ്യക്തമാക്കി. സിപിഎം സമ്മേളനം ഇവന്റ് മാനേജ്‌മെന്റാണെന്നായിരുന്നു ചന്ദ്രപ്പന്റെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക