Image

കര്‍ണാടക ലോകായുക്തയാകാനില്ലെന്ന് ജസ്റ്റീസ് എസ്.ആര്‍. ബെന്നൂര്‍മഠ്

Published on 07 February, 2012
കര്‍ണാടക ലോകായുക്തയാകാനില്ലെന്ന് ജസ്റ്റീസ് എസ്.ആര്‍. ബെന്നൂര്‍മഠ്
ബാംഗളൂര്‍: കര്‍ണാടക ലോകായുക്തയാകാനില്ലെന്ന് കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് എസ്.ആര്‍. ബെന്നൂര്‍മഠ്. കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയ്ക്ക് അയച്ച കത്തിലാണ് ബെന്നൂര്‍മഠ് ഇക്കാര്യം അറിയിച്ചത്. ലോകായുക്ത പദവിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത വ്യക്തിയായിരുന്നു ബെന്നൂര്‍മഠ്. 

ബെന്നൂര്‍മഠിനെതിരായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് സര്‍ക്കാര്‍ നിര്‍ദേശം തള്ളുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ വളരെയേറെ വേദനിപ്പിക്കുന്നുവെന്നും പദവിയിലെത്തിയാലും വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് കരുതുന്നില്ലെന്നും ബെന്നൂര്‍മഠ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭൂമി വിവാദത്തില്‍ പെട്ട് ജസ്റ്റീസ് ശിവരാജ് പാട്ടീല്‍ രാജിവച്ചതിന് ശേഷം സംസ്ഥാനത്ത് ലോകായുക്ത പദവി ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ഒക്‌ടോബറിലാണ് ബെന്നൂര്‍മഠിന്റെ പേര് മുഖ്യമന്ത്രി സദാനന്ദ ഗൗഡ നാമനിര്‍ദേശം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക