Image

ഫലക് സംഭവം: ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി

Published on 07 February, 2012
ഫലക് സംഭവം: ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി
ന്യൂഡല്‍ഹി: ഗുരുതരമായ പരിക്കുകളോടെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഫലക് എന്ന കുട്ടി പ്രവേശിപ്പിക്കപ്പെട്ട സംഭവത്തില്‍ മനുഷ്യക്കടത്തും വെളിപ്പെട്ടതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡല്‍ഹി പോലീസിനോടും രാജസ്ഥാന്‍ സര്‍ക്കാരിനോടും വിശദീകരണം തേടി. 

ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബി. ബാമതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടിയുടെ ദയനീയാവസ്ഥയ്ക്ക് കാരണക്കാരായവരെ ഡല്‍ഹി പോലീസ് അന്വേഷിക്കുന്നുണ്‌ടെന്നും കുറ്റക്കാരെ കണ്‌ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബാമതി കൂട്ടിച്ചേര്‍ത്തു. തലയ്ക്ക് ഗുരുതരമായ പരിക്കുകളും മുഖത്ത് കടിയേറ്റ പാടുകളോടും കൂടി കഴിഞ്ഞ മാസം 18 നാണ് ഫലക്കിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കുട്ടിയെ അമ്മ മനുഷ്യക്കടത്ത് സംഘത്തിന് വില്‍ക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ ലഭിച്ച സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക