ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്ത്തകന് കൂടി അറസ്റ്റിലായി. ഇസ്റാര് എന്ന് വിളിക്കുന്ന തല്‍ഹ അബ്ദലിയാണ് അറസ്റ്റിലായത്. ജൂലൈ 13 ന് മുംബൈയിലുണ്ടായ സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ യാസിന് ഭട്കലിന് ഒളിതാമസമൊരുക്കിയതുള്പ്പെടെയുള്ള സംഭവങ്ങളില്‍ പോലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. ഉത്തര്‍പ്രദേശിലെ ബാരാബാങ്കിയില്‍ നിന്നും ഞായറാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. ഡല്ഹിലെത്തിച്ച ഇസ്റാറിനെ ഡല്‍ഹി പോലീസും എന്‍ഐഎയും സംയുക്തമായി ചോദ്യം ചെയ്തു.