Image

നഴ്‌സ്മാരുടെ മിനിമം വേജ് : നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോടതിയിലേക്ക് : പിയാനോ കക്ഷി ചേരാന്‍ സാദ്ധ്യത.

വിന്‍സന്റ് ഇമ്മാനുവല്‍ Published on 08 February, 2012
നഴ്‌സ്മാരുടെ മിനിമം വേജ് : നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോടതിയിലേക്ക് : പിയാനോ കക്ഷി ചേരാന്‍ സാദ്ധ്യത.
2009 ല്‍ കേരള ഗവണ്‍മെന്റ് നടപ്പാക്കിയ മിനിമം വേജ് ആക്ട് പ്രകാരമുള്ള ശമ്പളം കുടിശ്ശികയ്ക്കു വേണ്ടി നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നു.
ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേസ് ഫയല്‍ ചെയ്താല്‍ ആറുമാസത്തെ കുടശ്ശിക മാത്രമേ ലഭിയ്കൂ. എന്നാല്‍ തൊഴിലാളികള്‍ അമേരിക്കയിലെ Class action Suit മാതൃകയില്‍ കോടതിയില്‍ പോയാല്‍ മുഴുവന്‍ കുടിശ്ശികയും ലഭിക്കുമെന്ന് നിയമപരമായ ആധികാരിക വൃത്തങ്ങള്‍ അ
ിയിച്ചു.
കേരളത്തിലെ മുഴുവന്‍ നഴ്‌സുമാരെയും ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ഫിലഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേഴ്‌സസ് സംഘടനയായ പിയാനോ ചരിത്രം തിരുത്തിയെഴുതുന്ന ഈ കേസില്‍ കക്ഷി ചേരാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്‍ പ്രസിഡന്റ് ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചു.
ഇങ്ങിനെയൊരു കാര്യം അംഗങ്ങളുടെ തീരുമാനത്തില്‍ വിടുമെന്ന് പ്രസിഡന്റ് ബ്രിജിറ്റ് വിന്‍സന്റ്, സെക്രട്ടറി റോസി പടയാട്ടില്‍ , ട്രഷറര്‍ ലൈലാ മാത്യൂ എന്നിവര്‍ പറഞ്ഞു.
നഴ്‌സ്മാരുടെ മിനിമം വേജ് : നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോടതിയിലേക്ക് : പിയാനോ കക്ഷി ചേരാന്‍ സാദ്ധ്യത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക